Section

malabari-logo-mobile

ടൊയോട്ട -സുസുക്കി കൂട്ടുക്കെട്ടിൽ ഹൈക്രോസിന് ശേഷം വിപണിയിൽ ഇറങ്ങാൻറൂമിയോൺ

HIGHLIGHTS : Rumion to enter the market after Hicross in Toyota-Suzuki partnership

ടൊയോട്ട -സുസുക്കി കൂട്ടുക്കെട്ടിൽ ഹൈക്രോസിന് ശേഷം വിപണിയിൽ ഇറങ്ങാൻറൂമിയോൺ. ടൊയോട്ട -സുസുക്കി കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന മൂന്നാമത്തെ മോഡലാണ് ഇത്.ഇതിനോടകം വിദേശ വിപണികളിൽ എത്തിയ  എർട്ടിഗ എന്ന എം പി വി യാണ് റൂമിയോൺ എന്ന പേരിൽ ഇന്ത്യൻ വിപണിയിൽ എത്താൻ പോവുന്നത്.

ഏഴ് സീറ്റർ എം പി വി യായാണ് റൂമിയോൺ എത്തുന്നത്.ഏഴ് ഇഞ്ച്  വലുപ്പമുള്ള സ്മാർട്ട്‌ പ്ലെ 2.0 ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ,അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക്,മൈൽഡ് ഹൈബ്രിഡ് എന്നീ ഫീച്ചറുകൾ ഇതിൽ ഉണ്ടാവും.1.5 ലിറ്റർ നാല് സിലിണ്ടർ ആണ് ഇതിനുള്ളത്.

sameeksha-malabarinews

ഇത് 103 bhp പവറും,138 എൻ എം ടോർക്കും ഉത്പാദിപ്പിക്കും.ഏകദേശം 8.64ലക്ഷം മുതൽ 13.08 വരെ ആയിരിക്കും ഇതിന്റെ വില. അഞ്ച് വ്യത്യസ്ത കളറുകളിൽ ഇത് ലഭ്യമാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!