മിന്നുമണി മിന്നി; ബംഗ്ലാദേശിനെ തകര്‍ത്ത് ടീം ഇന്ത്യ

ടീം ഇന്ത്യ 7 വിക്കറ്റിന് ബംഗ്ലാദേശ് വനിതകളെ തകര്‍ത്തു. മലയാളികളുടെ മുത്തുമണിയായി മാറിയ മിന്നുമണിയുടെ അരങ്ങേറ്റ മത്സരത്തിലെ പൊളിച്ചു. തന്റെ ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ വിക്കറ്റെടുത്ത് ബംഗ്ലാ ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ച മിന്നു കേരള ക്രിക്കറ്റിന്റെ തന്നെ അഭിമാനമായി.

ടോസ് നേടി ആദ്യം ഫീല്‍ഡിങ് തിരഞ്ഞെടുത്ത ഇന്ത്യ ബംഗ്ലാദേശിനെ 114 റണ്‍സിന് പിടിച്ചുകെട്ടി. എന്നാല്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയ്ക്ക് തുടക്കത്തിലേ തകര്‍ച്ച നേരിട്ടു. സറ്റാര്‍ താരമായി ഷഫാലി വര്‍മയെ സ്‌കോര്‍ബോര്‍ഡ് തുറക്കുന്നതിന് മുമ്പെ നഷ്ടമായി. നാലാം ഓവറില്‍ 11 റണ്‍സ് നേടി ജെമിമ പുറത്തായി. പിന്നീട് കൊടുങ്കാറ്റായ മാറിയ ക്യാപറ്റന്‍ ഹര്‍മന്‍ പ്രീത് കൗറിന്റെ വെടിക്കെട്ട് ബാറ്റിങ്ങില്‍ അര്‍ദ്ധ സെഞ്ച്വറി പിറന്നു. പിന്നീട് എളുപ്പമായിരുന്നു വിജയം. 17ാം ഓവറില്‍ ഇന്ത്യ വിജയം കണ്ടു.

3 ഓവറില്‍ 21 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടിയ മിന്നുമണിയുടെ നേട്ടം കേരളക്കരയാകെ അഭിമാനത്തോടെയാണ് ഏറ്റുവാങ്ങുന്നത്.

 

വയനാട് ഒണ്ടയങ്ങാടി ചോയിമൂല സ്വദേശിയാണ് മിന്നുമണി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top