സമൂഹ മധ്യമങ്ങളില്‍ ചര്‍ച്ചയായി തമിഴ്‌നാട് പോലീസിന്റെ ഫോഴ്സ് ട്രാവലര്‍.വാഹനങ്ങളില്‍ മോഡിഫിക്കേഷന്‍ വരുത്തുന്നത് നിയമപ്രകാരം ഇവിടെ നിരോധിച്ചിട്ടുള്ളതാണ്. മാറ്റം വരുത്തി കൊണ്ട് പുറത്തിറങ്ങിയ തമിഴ്‌നാട് പോലീസിന്റെ ഫോഴ്സ് ട്രാവലര്‍ ആണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം.
2022 ഡിസംബറിലാണ് വാഹനം പുറത്തിറക്കിയത്. വീഡിയോ വീണ്ടും സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയതോടെ സാധരണക്കാര്‍ക്ക് ചെയ്യാന്‍ പാടില്ലാത്ത കാര്യം നിയമപാലകര്‍ക്ക് ചെയ്യാന്‍ പാടുണ്ടോ എന്ന ചോദ്യം ഉയര്‍ത്തി കൊണ്ട് ഇതിനെ ചോദ്യം ചെയ്തു പലരും രംഗത്ത് വന്നിരിക്കുന്നത്.
നിരീക്ഷണ ക്യാമറ ഘടിപ്പിച്ചിട്ടുള്ള മോഡിഫൈ ചെയ്ത വാഹനം മൊബൈല്‍ കണ്ട്രോള്‍ യൂണിറ്റ് ആയിട്ടാണ് പ്രവര്‍ത്തിക്കുന്നത്. വെല്ലൂര്‍ ജില്ലാ പോലീസാണ് ഇത്തരം ഒരു മോഡിഫികേഷനുമായി വാഹനം പുറത്തിറക്കിയത്.




