സൗജന്യ നേത്ര പരിശോധനയും രക്ത നിര്‍ണ്ണയ ക്യാമ്പും നടത്തി

പരപ്പനങ്ങാടി:സൗജന്യ നേത്ര പരിശോധനയും രക്ത നിര്‍ണ്ണയ ക്യാമ്പും നടത്തി. രക്തദാനം ഉള്‍പ്പെടെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന ജനം കലാകായിക വേദിയുടെ പതിനഞ്ചാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച ക്ലബ്ബും, ഇംറാന്‍സ് ഹോസ്പിറ്റലും, അല്‍ഫ ബയോ ലാബും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ഞായറാഴ്ച്ച രാവിലെ പത്ത് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ക്യാമ്പ് നടത്തിയത്. ക്യാമ്പില്‍ നിരവധി പേര്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top