HIGHLIGHTS : മലപ്പുറം:മാറഞ്ചേരിചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ സാഗ ബുക്ക്‌സ് പ്രസിദ്ധീകരിച്ച കവി രുദ്രന്‍ വാരിയത്തിന്റെ ‘നിലാവ്’ പ്രശസ്ത ന...
മലപ്പുറം:മാറഞ്ചേരിചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ സാഗ ബുക്ക്‌സ് പ്രസിദ്ധീകരിച്ച കവി രുദ്രന്‍ വാരിയത്തിന്റെ ‘നിലാവ്’ പ്രശസ്ത നോവലിസ്റ്റ് പി.സുരേന്ദ്രന്‍ പ്രകാശനം നിര്‍വ്വഹിച്ചു. എം ടി നജീബ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ റഹ്‌മാന്‍ പോക്കര്‍ അധ്യക്ഷത വഹിച്ചു. സീഡ് ഗ്ലോബല്‍ സ്‌ക്കൂളില്‍ വെച്ചുനടത്തിയ ചടങ്ങില്‍ മുന്‍ എം ഇ എസ് കോളേജ് പ്രിന്‍സിപ്പാള്‍ വി കെ ബേബി പുസ്തകം ഏറ്റ് വാങ്ങി.
പെരുമ്പടപ്പ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ: സിന്ധു ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ച ചടങ്ങില്‍ അജിത് കൊളാടി പുസ്തക പരിചയവും, മുന്‍പി എസ് സി ചെയര്‍മാന്‍ അഡ്വ.സക്കീര്‍ കവിയെ പരിചയപ്പെടുത്തുകയും ചെയ്തു.

ചടങ്ങില്‍ മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് മുഖ്യാതിയായിരുന്നു.
സഫാരി ഗ്രൂപ്പു ചെയര്‍മാന്‍ അബൂബക്കര്‍ മഠപ്പാട്ടിന് വേണ്ടി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ബിജോഷും റെഡ് പെപ്പറിന് വേണ്ടി സുധീര്‍ മന്നിംഗയിലും കവിയെ പൊന്നാട അണിയിച്ചു ആദരിച്ചു.
ശശികണ്ണമംഗലം,ഫായിസ , ശ്രീലഷ്മി.ശ്രേയ എന്നിവര്‍ രുദ്രന്‍ വാരിയത്തിന്റെ കവിതകള്‍ ആലപിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ എകെ സുബൈര്‍, ബ്ലോക്ക് മെമ്പര്‍ നൂറുദ്ദീന്‍ പോഴത്ത്,
വാര്‍ഡ് മെമ്പര്‍ സുഹറ ഉസ്മാന്‍ ,ലൈബററി കൗണ്‍സില്‍ ജില്ലാ എക്‌സികുട്ടീവ് അംഗം വാസുദേവന്‍ നമ്പൂതിരി, ഷാജി കാളിയത്ത് .കരീം ഇല്ലത്തേല്‍,
കവി രുദ്രന്‍ വാരിയത്ത്, തസ്‌നി പി . റനീഷ്. ഖാലിദ് മംഗലത്തേല്‍ എന്നിവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു