പരപ്പനങ്ങാടി:പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബ് ചുടലപ്പറമ്പ് മൈതാനിയില്‍ 74 മത് റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു.
ക്ലബ്ബ് വൈസ് പ്രസിഡണ്ട് പി.വി കുഞ്ഞിമരക്കാര്‍ പതാക ഉയര്‍ത്തി.തുടര്‍ന്ന് 64 ാമത് കേരള സ്‌കൂള്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ സില്‍വര്‍ മെഡല്‍ നേടിയ ക്ലബ്ബ് മെമ്പര്‍ പവനയെയും ജില്ലാ സ്‌കൂള്‍ ജൂനിയര്‍ ക്രിക്കറ്റ് ടീമിലേക്ക് സെലക്ഷന്‍ ലഭിച്ച ക്ലബ്ബ് താരം ആഗ്‌നേയ് പിഎയും ആദരിച്ചു. പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയെ പ്രധിനിധീകരിച്ച് ജില്ലാ കേരളോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ക്ലബ്ബ് താരങ്ങള്‍ ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
കണ്‍വീനര്‍ കെ.ടി. വിനോദ്, പ്രജിത്ത് പി , മുനീര്‍ , സന്ദീപ്. ടി.കെ, റഹ്‌മത്ത് , ഉനൈസ് എന്നിവര്‍ സംബന്ധിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



