അജ്മീര്‍ ഉറൂസും സുല്‍ത്താനുല്‍ ഹിന്ദ് അവാര്‍ഡ് ദാനവും

തിരൂരങ്ങാടി:ഉത്തരേന്ത്യയിലെ മത- സാമൂഹിക-വിദ്യാഭ്യാസ മേഖലയില്‍ ശ്രദ്ധേയ സാന്നിധ്യമായ ജാമിഅ മുഈനിയ്യയുടെ ആഭിമുഖ്യത്തില്‍ അജ്മീര്‍ ഉറൂസ് ജനുവരി 27 ന് ചെമ്മാട് ഐശ്വര്യഹാളില്‍ വെച്ച് നടക്കും.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസപരമായും സാമൂഹികപരമായും പിന്നോക്കം നില്‍ക്കുന്ന നൂറുകണക്കിന് ഗ്രാമങ്ങളില്‍ സാമൂഹ്യ വിദ്യാഭ്യാസ പുരോഗതിക്ക് നേതൃത്വം നല്‍കുന്ന ജാമിഅ മുഈനിയ്യക്ക് കീഴില്‍ വര്‍ഷംതോറും വിപുലമായി അജ്മീര്‍ ഉറൂസ് നടന്നുവരുന്നുണ്ട്.

ഇന്ത്യയുടെ ആത്മീയ അഭയമായ ഖാജ മുഈനുദ്ധീന്‍ ചിഷ്തി തങ്ങളുടെ പേരിലുള്ള ഉറൂസ് ചടങ്ങുകള്‍ രാജ്യമൊട്ടാകെ വിശ്വാസികള്‍ സംഘടിപ്പിക്കുന്നുണ്ട്.
കേരളത്തില്‍ നടക്കുന്ന ഏറ്റവും വിപുലമായ അജ്മീര്‍ ഉറൂസ് ചടങ്ങിനാണ് ഇപ്രാവശ്യം ചെമ്മാട് വേദിയാകുന്നത്.
ജാമിഅ മുഈനിയ്യ നല്‍കുന്ന രണ്ടാമത് സുല്‍ത്താനുല്‍ ഹിന്ദ് അവാര്‍ഡ് സമസ്ത ഉപാദ്ധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ക്ക് സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ സമ്മാനിക്കും.
മത-സാംസ്‌കാരിക -സേവന മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് നല്‍കി വരുന്നതാണ് സുല്‍ത്താനുല്‍ ഹിന്ദ് അവാര്‍ഡ്. വിവിധ മേഖലകളിലെ സയ്യിദ് അലി ബാഫഖി തങ്ങളുടെ
സ്തുത്യര്‍ഹമായ സേവന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നത്.

വൈകുന്നേരം 6.30 ന് ആരംഭിക്കുന്ന ചടങ്ങില്‍ എസ് എസ് എഫ് ദേശീയ പ്രസിഡന്റ് ഡോ : മുഹമ്മദ് ഫാറൂഖ് നഈമി മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും.സയ്യിദ് സീതിക്കോയ തങ്ങള്‍ നീറ്റിക്കല്‍, സയ്യിദ് ഹബീബ് തുറാബ് സഖാഫി തലപ്പാറ, എം.എന്‍ കുഞ്ഞഹമ്മദ് ഹാജി തിരൂരങ്ങാടി, മുഹമ്മദ് ഹസന്‍ സഖാഫി വെന്നിയൂര്‍, അബ്ദുല്‍ വഹാബ് നഈമി കൊല്ലം, മുജീബുറഹ്‌മാന്‍ നഈമി അജ്മീര്‍ ശരീഫ് തുടങ്ങിയ പ്രമുഖ പണ്ഡിതരും നേതാക്കളും സംബന്ധിക്കും

ഉറൂസിന് എത്തുന്ന വിശ്വാസികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

വാര്‍ത്താസമ്മേളനത്തില്‍ അബ്ദുറബ്ബ് ഹാജി ചെമ്മാട്(കണ്‍വീനര്‍, സ്വാഗതസംഘം),ഹസ്സന്‍ സഖാഫി വെന്നിയൂര്‍(സെക്രട്ടറി, ജാമിഅ മുഈനിയ്യ ), മന്‍സൂര്‍ നഈമി പുതുപ്പറമ്പ്(സെക്രട്ടറി, ജാമിഅ മുഈനിയ്യ)
,സയ്യിദ് ഹുസൈന്‍ ഷാഹിഖ് ജിഫ്രി മുഈനി(ജനറല്‍ സെക്രട്ടറി, മുഈനി അസോസിയേഷന്‍),അയ്യൂബ് നഈമി(ജനറല്‍ സെക്രട്ടറി, നഈമി അസോസിയേഷന്‍).

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top