മഹാകവി പാലാപുരസ്‌കാരം ശ്രീജിത്ത് അരിയല്ലൂരിന്

കൊല്ലം: ചിന്താദീപത്തിന്റെ പത്താമതു മഹാകവി പാലാ പുരസ്‌കാരം കവിയും പ്രഭാഷകനും ചിത്രകാരനുമായ ശ്രീജിത്ത് അരിയല്ലൂരിന്റെ ‘സീറോ ബള്‍ബ്’ എന്ന കവിതാസമാഹാരത്തിന്‌ലഭിച്ചു.

മലപ്പുറം ജില്ലയിലെ അരിയല്ലൂര്‍ സ്വദേശിയായ ഇദ്ദേഹം ‘സൈക്കിള്‍ ചവിട്ടുന്ന പെണ്‍കുട്ടി, ‘സെക്കന്‍ഡ് ഷോ’,’പലകാല കവിതകള്‍’,’മാസാമാറിച്ചെടിയുടെ ഇലകള്‍’,’എര്‍ളാടന്‍’,’സീറോ ബള്‍ബ്”ഒരു സുഗന്ധം വാലാട്ടുന്നു’തുടങ്ങി ഏഴു കവിതാസമാഹാരങ്ങള്‍
പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആശാന്‍ യുവകവി പുരസ്‌കാരം, വൈലോപ്പിള്ളി പുരസ്‌കാരം, ഒ.വി വിജയന്‍, കെ.പി.കായലാട്,പി.ടി ലാസര്‍,അബ്ദു റഹിമാന്‍സ്മാരക പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

പ്രശസ്ത കവി നീലേശ്വരം സദാശിവന്‍ ചെയര്‍മാനും നിലമേല്‍ എന്‍.എസ്.എസ് കോളേജ്
മലയാളവിഭാഗം മേധാവിയും കവിയുമായ ഡോ.മുരളീധരന്‍ നായര്‍,
കവികളായ പെരുമ്പുഴ ഗോപാലകൃഷ്ണ പിള്ള, ഹെന്റിജോണ്‍ കല്ലട,
പട്ടത്താനം സുനില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റിയാണ് പുരസ്‌കാരത്തിന് അര്‍ഹമായ കൃതി തിരഞ്ഞെടുത്തത്. മഹാകവി പാലായുടെ കൈയ്യൊപ്പ് പതിച്ച
ഫലകവും,ഇരുപത്തി അയ്യായിരം രൂപ വിലയുള്ള എണ്ണഛായാ
ചിത്രവും മൊമന്റോയുമടങ്ങുന്ന അവാര്‍ഡ് കൊല്ലം പ്രസ്സ് ക്ലബ്ബില്‍ നടക്കുന്ന
സചിന്തയുടെ വാര്‍ഷിക സമ്മേളനത്തില്‍ സമ്മാനിക്കുമെന്ന് പ്രസിഡന്റ് അലിസ്റ്റര്‍ ജോസ് വില്‍സണ്‍, ജനറല്‍സെക്രട്ടറി വൈശാഖ്. പി. സുധാകര്‍,ഡയറക്ടര്‍ പ്രിന്‍സ് കല്ലട എന്നിവര്‍
അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top