Section

malabari-logo-mobile

തിരൂരില്‍ മൂപ്പതു ലക്ഷത്തിലേറെ രൂപ വില വരുന്ന ലഹരി മരുന്ന് ആര്‍പിഎഫ്-എക്സൈസ് സംയുക്ത സംഘം പിടികൂടി

HIGHLIGHTS : RPF-Excise seized drug worth more than 30 lakh rupees in Tirur

മലപ്പുറം: തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ ലഹരി മരുന്നു വേട്ട. മൂപ്പതു ലക്ഷത്തിലേറെ വില വരുന്ന കഞ്ചാവ്, എം ഡി എം എ, ബ്രൌണ്‍ ഷുഗര്‍ എന്നിവയാണ് ഫ്‌ലാറ്റ്‌ഫോമില്‍ നിന്നും ആര്‍പിഎഫ് എക്സൈസ് സംയുക്ത പരിശോധനയില്‍ പിടികൂടിയത്. രണ്ടും ബാഗുകളിലായി എട്ടര കിലോ കഞ്ചാവ്, 30.58 ഗ്രാം എംഡിഎംഎ, 7.98 ഗ്രാം ബ്രൌണ്‍ ഷുഗര്‍, 12.51 ഗ്രാം വൈറ്റ് എംഡിഎംഎ എന്നിവയാണ് പിടികൂടിയത്.

ഓണം പ്രമാണിച്ച് ട്രെയിന്‍ വഴി മയക്കുമരുന്ന് വ്യാപകമായി കടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ആര്‍ എഫ് -എക്സൈസ്, എക്സൈസ് ഇന്റലിജന്‍്‌സ് ബ്യൂറോ എന്നിവ സംയുക്തമായി പരിശോധന നടത്തിയത്. ഇന്ന് രാവിലെ നടത്തിയ പരിശോധനയില്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ മൂന്നാമത്തെ ഫ്‌ലോറ്റ്‌ഫോമില്‍ നിന്നാണ് ലഹരിമരുന്നുകള്‍ കണ്ടെടുത്തത്. യാത്രക്കാരുടെ ഇരിപ്പിടത്തിന് ചുമട്ടിലായാണ് ലഹരിമരുന്നുകള്‍ ഉണ്ടായിരുന്നത്.

sameeksha-malabarinews

ഇവ എത്തിച്ചവരെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി ആര്‍പിഎഫ് എസ്‌ഐ കെ എം സുനില്‍കുമാര്‍, എക്സൈസ് സി ഐ മുഹമ്മദ് സലീം എന്നിവര്‍ മാധ്യമ പ്രവര്‍ത്തരോട് പറഞ്ഞു. ആര്‍പിഎഫ് എഎസ്‌ഐമാരായ സജിമോന്‍ അഗസ്റ്റ്യന്‍, പ്രമോദ്, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ പ്രദീപ്, സതീഷ്, കോണ്‍സ്റ്റബിള്‍ മുരളീധരന്‍, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ പ്രജോഷ് കുമാര്‍, ബിനുരാജ്, ഐബി പ്രിവന്റീവ് ഓഫിസര്‍ രതീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുഹമ്മദലി, നൗഫല്‍, ഡ്രൈവര്‍ ചന്ദ്രമോഹനന്‍ എന്നവരടങ്ങിയ സംഘമാണ് ലഹരിമരുന്നു പിടികൂടിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!