പുതിയ ബ്രിട്ടീഷ് രാജാവായി ചാള്‍സ് മൂന്നാമന്‍ സ്ഥാനമേറ്റു; ഔദ്യോഗിക ചടങ്ങുകള്‍ ദുഖാചരണത്തിനു ശേഷം

ബ്രിട്ടന്റെ പുതിയ രാജാവായി ചാള്‍സ് മൂന്നാമന്‍ സ്ഥാനമേറ്റു. സെന്റ് ജെയിംസ് കൊട്ടാരത്തില്‍ നടന്ന വിപുലമായ ചടങ്ങിലാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. എലിസബത്ത് രാഞ്ജി മരിച്ചതിന്റെ ദുഖാചരണത്തിനു ശേഷമാവും ഔദ്യോഗിക ചടങ്ങുകള്‍. രാജ്ഞിയുടെ സംസ്‌കാരം കഴിഞ്ഞ് ഏഴു ദിവസം വരെയാണ് ദുഃഖാചരണം. സംസ്‌കാരച്ചടങ്ങുകള്‍ 19ന് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇത് വലിയ ഉത്തരവാദിത്തമാണെന്ന് സ്ഥാനമേറ്റതിനു ശേഷം ചാള്‍സ് മൂന്നാമന്‍ പറഞ്ഞു. മാതാവ് എലിസബത്ത് രാഞ്ജി ഒരു പ്രചോദനമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ രാജകുടുംബാംഗങ്ങളും പ്രധാനമന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.

ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ഈ മാസം എട്ടിനാണ് എലിസബത്ത് രാജ്ഞി (96) അന്തരിച്ചത്. രാജകുടുബം തന്നെയാണ് രാജ്ഞിയുടെ മരണം സ്ഥിരീകരിച്ചത്. 1926 ഏപ്രില്‍ 21 ന് ലണ്ടനില്‍ ജനിച്ച എലിസബത്ത് രണ്ടാമന്‍ പിതാവ് ജോര്‍ജ്ജ് ആറാമന്റെ മരണത്തെത്തുടര്‍ന്ന് 1952 ഫെബ്രുവരി 6നാണ് അധികാരത്തിലെത്തിയത്.
ഡോക്ടര്‍മാരടങ്ങിയ വിദഗ്ദ്ധ സംഘത്തിന്റെ നിരീക്ഷണത്തില്‍ സ്‌കോട്ട്‌ലന്റിലെ ബാല്‍മോര്‍ കൊട്ടാരത്തില്‍ തുടരവേയാണ് രാജ്ഞി അന്തരിച്ചത്. കഴിഞ്ഞ 70 വര്‍ഷമായി അധികാരം കൈയാളുന്നത് എലിസബത്ത് രാജ്ഞിയാണ്.

Share news
error: Content is protected !!
Scroll to Top