Section

malabari-logo-mobile

മുടി കൊഴിച്ചിലില്‍ വൈറ്റമിന്‍ കുറവുകള്‍ക്കുള്ള പങ്ക്

HIGHLIGHTS : Role of Vitamin Deficiencies in Hair Loss

സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്ന ഒരു പ്രശ്‌നമാണ് മുടികൊഴിച്ചില്‍.വൈറ്റമിന്‍ കുറവുകള്‍ ഉള്‍പ്പെടെയുള്ള വിവിധ ഘടകങ്ങള്‍ മുടി കൊഴിച്ചിലിന്റെ കാരണമാണ്. വിറ്റാമിന്‍ എ, വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ഇ, ചില ബി വിറ്റാമിനുകള്‍ എന്നിവയുടെ കുറവുകള്‍ മുടി കൊഴിച്ചിലിന്റെ കാരണങ്ങളാണ്.

– തലയോട്ടിയെ ഈര്‍പ്പമുള്ളതാക്കുകയും മുടിയുടെ ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്ന എണ്ണമയമുള്ള സെബം ഉല്‍പ്പാദിപ്പിക്കുന്നതില്‍ വിറ്റാമിന്‍ എ ഒരു പങ്കു വഹിക്കുന്നു. വിറ്റാമിന്‍ എ- യുടെ കുറവ്, തലയോട്ടി വരണ്ടുപോകുന്നതിനും മുടി പൊട്ടിപോകുന്നതിനും കാരണമാകുന്നു.

sameeksha-malabarinews

– വിറ്റാമിന്‍ ഡി രോമകൂപങ്ങളെ പോഷിപ്പിക്കുന്നു. വിറ്റാമിന്‍ ഡി-യുടെ കുറവ് മുടികൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതിനും മുടി കട്ടി കുറയുന്നതിനും ഇടയാക്കും.

– വിറ്റാമിന്‍ ഇ രോമകോശങ്ങളെ ഓക്‌സിഡേറ്റീവ് നാശത്തില്‍ നിന്ന് സംരക്ഷിക്കുന്നു.വിറ്റാമിന്‍ ഇ യുടെ കുറവ് മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന ഓക്‌സിഡേറ്റീവ് നാശത്തിന് കാരണമായേക്കാം

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!