Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; അന്തര്‍ കലാലയ അത്‌ലറ്റിക് മീറ്റ്

HIGHLIGHTS : Calicut University News; Intercollegiate Athletic Meet

അന്തര്‍ കലാലയ അത്‌ലറ്റിക് മീറ്റ്

കാലിക്കറ്റ് സര്‍വകലാശാലാ അന്തര്‍ കലാലയ അത്‌ലറ്റിക് മീറ്റ് 6, 7, 8 തീയതികളില്‍ സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ നടക്കും. 250-ഓളം കോളേജുകളില്‍ നിന്നായി 2000-ത്തോളം കായികതാരങ്ങള്‍ പങ്കെടുക്കും. 6-ന്  രാവിലെ 6.30-ന് മത്സരങ്ങള്‍ തുടങ്ങും. വൈകീട്ട് 4 മണിക്ക് വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് മീറ്റ് ഉദ്ഘാടനം ചെയ്യും. കായിക രംഗത്തെ പ്രമുഖരും മുന്‍ ദേശീയ അന്തര്‍ദേശീയ താരങ്ങളും സിണ്ടിക്കേറ്റ് അംഗങ്ങളും ചടങ്ങില്‍ പങ്കെടുക്കും. മാര്‍ച്ച് പാസ്റ്റും ബാന്റ് മേളവും കലാപരിപാടികളും അരങ്ങേറും.

sameeksha-malabarinews

പ്രൊജക്ട് അസിസ്റ്റന്റ് നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ ബോട്ടണി പഠനവിഭാഗം പ്രൊഫസര്‍ ഡോ. ജോസ് ടി. പുത്തൂര്‍ പ്രിന്‍സിപ്പല്‍ ഇന്‍വസ്റ്റിഗേറ്ററായുള്ള ഡി.എസ്.ടി.-എസ്.ഇ.ആര്‍.ബി.-എസ്.യു.ആര്‍.ഇ. പ്രൊജക്ടില്‍ പ്രൊജക്ട് അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ ഡിസംബര്‍ 15-ന് മുമ്പായി jtputhur@yahoo.com എന്ന ഇ-മെയിലില്‍ അയക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 9447507845.

അനുശോചിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ കെമിസ്ട്രി പഠനവിഭാഗം റിട്ട. പ്രൊഫസര്‍ ഡോ. എന്‍. തങ്കരാജന്റെ നിര്യാണത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അനുശോചിച്ചു. പഠനവിഭാഗത്തിലെ ആദ്യകാല അധ്യാപകരില്‍ ഒരാളായ ഇദ്ദേഹം 1991-93 കാലഘട്ടത്തില്‍ വകുപ്പ് മേധാവിയായിരുന്നു. 1994-ലാണ് വിരമിച്ചത്. കൊല്ലം സ്വദേശിയാണ്.

കുഞ്ഞിമൂസ അനുസ്മരണം

കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച്. ചെയര്‍ പത്രപ്രവര്‍ത്തകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെ.പി. കുഞ്ഞിമൂസയെ അനുസ്മരിക്കുന്നു. 18, 19 തീയതികളില്‍ ചെയര്‍ ഹാളിലാണ് പരിപാടി. അനുസ്മരണ പ്രഭാഷണം, സഹപ്രവര്‍ത്തകരുടെ ഒത്തു ചേരല്‍, എക്‌സിബിഷന്‍ തുടങ്ങിയ പരിപാടികളുണ്ടാകും.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷഅഫിലിയേറ്റഡ് കോളേജുകളിലെ 1993 മുതല്‍ 2003 വരെ പ്രവേശനം ഒന്നു മുതല്‍ നാലു വരെ സെമസ്റ്റര്‍ / ഒന്ന്, രണ്ട് വര്‍ഷ എം.എ., എം.എസ് സി., എം.എസ്.ഡബ്ല്യു., എംകോം. സപ്തംബര്‍ 2023 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 31-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും 2024 ജനുവരി 5-ന് മുമ്പായി പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ ബി.വോക്. നവംബര്‍2023 റഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഡിസംബര്‍ 18 വരെയും 180 രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ഹെല്‍ത്ത് ആന്റ് യോഗതെറാപ്പി ഡിസംബര്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഡിസംബര്‍ 18 വരെയും 180 രൂപ പിഴയോടെ 20 വരെയും ഡിസംബര്‍ 4 മുതല്‍ അപേക്ഷിക്കാം.

പരീക്ഷാ ഫലംരണ്ടാം സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി ഏപ്രില്‍ 2023 റഗുലര്‍, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 15 വരെ അപേക്ഷിക്കാം.

പരീക്ഷ

മൂന്നാം സെമസ്റ്റര്‍ എം.സി.എ. നവംബര്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 2024 ജനുവരി 8-ന് തുടങ്ങും.

എട്ടാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്‌സ്) ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷകളും നവംബര്‍ 2023 സപ്ലിമെന്ററി പരീക്ഷകളും രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും 2024 ജനുവരി 19-നും മൂന്നാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്‌സ്) നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ഏപ്രില്‍ 2023 സപ്ലിമെന്ററി പരീക്ഷകളും ജനുവരി 22-നും തുടങ്ങും.

പുനര്‍മൂല്യനിര്‍ണയ ഫലംമൂന്നാം സെമസ്റ്റര്‍ എം.സി.എ. നവംബര്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!