പ്രഥമ കേരളം പുരസ്കാരം വിഎസ് അച്യുതാനന്ദന് ; കവിതാ വിഭാഗത്തിൽ ശ്രീജിത്ത് അരിയല്ലൂരിന്

തിരുവനന്തപുരം കെഎസ്കെടിയു മുഖമാസികയായ “കർഷകത്തൊഴിലാളി ” യുടെ പ്രഥമ കേരള പുരസ്കാരം മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ഒരു ലക്ഷം രൂപയും, പ്രശസ്തി പത്രവും , ഫലകവുമാണ് പുരസ്കാരം.

കവിതാ വിഭാഗത്തിൽ പുരസ്കാരം ലഭിച്ചിരിക്കുന്നത് കവി ശ്രീജിത്ത് അരിയല്ലൂരിനാണ്  അദ്ദേഹത്തിൻറെ ഒരേ സീറ്റിൽ എന്ന കവിതക്കാണ് പുരസ്കാരം
കഥാ വിഭാഗത്തിൽ ഒറ്റമുളയേണി എന്ന കഥ രചിച്ച സുരേഷ് പെരിശ്ശേരിക്കും, സ്വാതന്ത്രം ഇന്ത്യയുടെ 75 വർഷങ്ങൾ വിഷയത്തിലുള്ള പ്രബന്ധത്തിന് കെ രാജേന്ദ്രനും പുരസ്കാരം ലഭിച്ചു.നാൽപ്പതിനായിരം രൂപയും ഫലകവും പ്രശംസ പത്രവും അടങ്ങുന്നതാണ് സാഹിത്യ പുരസ്കാരം.

ഡിസംബർ 5 നു വൈകിട്ട് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരങ്ങൾ നൽകും .

എം എ ബേബി ചെയർമാനായ ജൂറിയാണ് കേരള പുരസ്കാരം ജേതാവിനെ തെരഞ്ഞെടുത്തത് പ്രഭാവർമ്മ കവിതയും അശോകൻ ചെരുവിൽ കഥക്കും , കാർത്തികേയൻ നായർ ലേഖനത്തിനും ചെയർമാൻമാരായ ജൂറിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top