പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ് : 4 പേര്‍ കസ്റ്റഡിയില്‍

കൊല്ലം ; ഓയൂരില്‍ ആറുവയസ്സുകാരിയായ പെണ്‍കുട്ടിയ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ 4 പേര്‍ കസ്റ്റഡിയില്‍. തമിഴ്‌നാട് തെങ്കാശിയില്‍ വെച്ചാണ് ഇവര്‍ പിടിയിലായതെന്നാണ് സൂചന.

മൂന്നു പുരുഷന്‍മാരും ഒരു സ്്ത്രീയുമാണ് കസ്റ്റഡിയിലായത്  കൊല്ലം ചാത്തന്നൂര്‍ സ്വദേശികളാണ് പിടിയിലായത്.
2 വാഹനങ്ങളും കസ്റ്റഡിയിലായിട്ടുണ്ട്. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് ഇവര്‍ പിടിയിലാകുന്നത്. കൊല്ലം ജില്ലാ പോലീസ് ചീഫിന്റെ നേതൃത്വത്തിലുള്ള സ്‌ക്വഡടക്കമുള്ള പോലീസ് സംഘമാണ് പ്രതികളെ പിടിച്ചതെന്നാണ് റിപ്പോര്‍ട്ട്.

നവംബര്‍ 27ന് വൈകീട്ട് നാലരമണിയോടെയാണ് കൊല്ലം ഓയൂരില്‍ വെച്ച് അബിഗേല്‍ സാറ റജി എന്ന ആറുവയസ്സുകാരിയെ ഒരു സ്വിഫ്റ്റ് കാറിലെത്തിയ സംഘം വീടിനടുത്ത് വെച്ച് തട്ടിക്കൊണ്ടുമപോയത്. ഒപ്പമുണ്ടായിരുന്ന സഹോദരന്‍ രക്ഷപ്പെടുകയായിരുന്നു. തൊട്ടടുത്ത ദിസം ഉച്ചയോടെ കൊല്ലം ആശ്രാമത്തുവെച്ച് പാര്‍ക്കില്‍ കുഞ്ഞിന് ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു.

 

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top