Section

malabari-logo-mobile

കാലവര്‍ഷത്തിനുമുമ്പേ റോഡുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കണം; മന്ത്രി മുഹമ്മദ് റിയാസ്

HIGHLIGHTS : Road repairs should be completed before monsoon; Minister Muhammad Riyas

തിരുവനന്തപുരം: കാലവര്‍ഷം ആരംഭിക്കുന്നതിന് മുമ്പുതന്നെ മുഴുവന്‍ റോഡുകള്‍ക്കും ആവശ്യമായ അറ്റകുറ്റപ്പണി നടത്തണമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മഴക്കാലത്ത് റോഡുകളുടെ സുരക്ഷ ഉറപ്പാക്കാനായി പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

മുന്‍വര്‍ഷങ്ങളില്‍ മഴയില്‍ തകര്‍ന്ന റോഡുകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണം. പതിവായി കാലവര്‍ഷത്തില്‍ റോഡുകള്‍ പൊട്ടിപ്പൊളിയുന്ന സ്ഥലങ്ങളില്‍ തകര്‍ച്ച ആവര്‍ത്തിക്കാതിരിക്കാനുള്ള കരുതല്‍ നടപടികളും വേണം. ഇത്തരത്തിലുള്ള റോഡുകളുടെ റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

sameeksha-malabarinews

ചീഫ് എന്‍ജിനിയര്‍ മുതല്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍മാര്‍ വരെയുള്ള 70 ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

പ്രധാന തീരുമാനങ്ങള്‍

  • തിരുവനന്തപുരം പൊഴിയൂരില്‍ കടലാക്രമണത്തില്‍ തകര്‍ന്ന റോഡ് പുനര്‍നിര്‍മിക്കാന്‍ അടിയന്തരനടപടി
  •  ആലപ്പുഴ കൃഷ്ണപുരം–ഹരിപ്പാട് ദേശീയപാത–66ലെ അറ്റകുറ്റപ്പണികള്‍ക്കുള്ള ഫണ്ട് ലഭ്യമാക്കുന്നതിന് ദേശീയപാതാ അതോറിറ്റിയോട് ആവശ്യപ്പെടും.
  • പാലക്കാട്– മണ്ണാര്‍ക്കാട് ദേശീയപാതയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള സ്ഥലം ഏറ്റെടുക്കുന്നതിന് നടപടി ത്വരിതപ്പെടുത്തി പ്രവൃത്തി പൂര്‍ത്തീകരിക്കല്‍
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!