പരപ്പനങ്ങാടി :റോഡിന്റെ പുനര്‍ നിര്‍മാണത്തിനുള്ള ഫണ്ട് വകമാറ്റി മറ്റ് റോഡുകള്‍ക്ക് ഉപയോഗിച്ചെന്നാരോപിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ പരപ്പനങ്ങാടി ഗ്രമപഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി ബിജെപി പരപ്പനങ്ങാടി പഞ്ചായത്ത് കമ്മറ്റിയാണ് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ ബിജെപി ജില്ലാ സക്രട്ടറി എം പ്രേമന്‍ ഉദ്ഘാടനം ചെയ്തു.
പരപ്പനങ്ങാടിയില്‍ നിന്ന് നെടുവയിലൂടെ ചെട്ടിപ്പടിയിലേക്ക് പോകുന്ന കോവിലകം റോഡിന്റെ ഫണ്ടാണ് നഷ്ടപ്പെട്ടതായി പരാതി ഉയര്‍ന്നത്. കോവിലകം റോഡിന്റെ പുനരുദ്ധാരണത്തിന് ഹാര്‍ബര്‍ എഞ്ചനീയറിങ്ങ് വകുപ്പ് അനുവദിച്ച 30 ലക്ഷം രൂപ പൂര്‍ണ്ണമായി ഉപയാഗിക്കാതെ റോഡിലെ ഓട്ടയടക്കല്‍ പോലുള്ള അറ്റകുറ്റപണികള്‍ പണികള്‍ മാത്രം നടത്തിയെന്നാണ് ആരോപണം




