Section

malabari-logo-mobile

മഹാരാഷ്ട്ര മുഖ്യമന്ത്രി പ്രിഥിരാജ് ചവാന്‍ രാജി വെച്ചു.

HIGHLIGHTS : മുംബൈ സര്‍ക്കാരിനുള്ള പിന്തുണ എന്‍സിപി പിന്‍വലിച്ചതോടെ മാഹാരഷ്ട്ര മുഖ്യമന്ത്രി പ്രിഥിരാജ് ചവാന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. നിയമസഭ തിരഞ്ഞെടുപ്...

Untitled-1 copyമുംബൈ സര്‍ക്കാരിനുള്ള പിന്തുണ എന്‍സിപി പിന്‍വലിച്ചതോടെ മാഹാരഷ്ട്ര മുഖ്യമന്ത്രി പ്രിഥിരാജ് ചവാന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. നിയമസഭ തിരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങങള്‍ ബാക്കിനില്‍ക്കെയാണ് ചവാന്റെ രാജി. വെള്ളിയാഴ്ച വൈകീട്ട് രാജിക്കത്ത് ഗവര്‍ണ്ണര്‍ക്ക് നല്‍കി.

നിയമസഭാതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്‍സിപിയും കോണ്‍ഗ്രസ്സുമായുള്ള സീറ്റ് ചര്‍ച്ച് പരാജയപ്പെടുകയും ഇരു പാര്‍ട്ടികളും ഒറ്റക്കൊറ്റക്ക് മത്സരിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എന്‍സിപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്. പതിനഞ്ചു കൊല്ലമായി എന്‍സിപിയും കോണ്‍ഗ്രസ്സും ഇവിടെ സഖ്യത്തിലാണ്.
വെള്ളിയാഴ്ച രാവിലെ സര്‍ക്കാരിന് ഭൂരിപക്ഷ പിന്തുണയില്ലെന്നും മന്ത്രിസഭ പിരിച്ച് വിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും പ്രതിപക്ഷ നേതാവും ബിജെപി നേതാവുമായ എക്‌നാഥ് ഗഡ്‌കെ ഗവര്‍ണ്ണറെ കണ്ട് ആവിശ്യപ്പെട്ടിരുന്നു.

sameeksha-malabarinews

മഹാരാഷ്ടയില്‍ പ്രധാന കക്ഷികളല്ലാം ഒറ്റക്കൊറ്റക്കാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ബിജെപി ശിവസേന ബന്ധവും  സീറ്റ് വിഭജന ചര്‍ച്ചയെ തുടര്‍ന്ന തകര്‍നിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!