തിരുവനന്തപുരം: രണ്ടാം വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യ വീണ വിജയന് ആശംസയുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ഭാര്യ വീണയ്‌ക്കൊപ്പമുള്ള ചിത്രവും പങ്കുവെച്ചാണ് മന്ത്രി ഭാര്യ വീണ വിജയന് വിവാഹ വാര്‍ഷിക ആശംസ നേര്‍ന്നത്.
നിലവിട്ട അസംബന്ധ പ്രചരണങ്ങള്‍ സൃഷ്ടിക്കാവുന്ന, ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോള്‍ അനുഭവിക്കേണ്ട വേദനയെ, വര്‍ഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവള്‍ എന്നാണ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചത്.
2020 ജൂണ്‍ 15 നാണ് മുഹമ്മദ് റിയാസും മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനും വിവാഹിതരായത്. കൊവിഡ് പ്രൊട്ടോക്കോള്‍ നിലനില്‍ക്കെ 50 പേരില്‍ താഴെ മാത്രം പങ്കെടുത്ത ചടങ്ങ് മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസില്‍ വച്ചാണ് നടന്നത്.
മന്ത്രി പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പോസ്റ്റ്
”ഇന്ന് വിവാഹ വാര്‍ഷികം…
നിലവിട്ട അസംബന്ധ പ്രചരണങ്ങള്‍ സൃഷ്ടിക്കാവുന്ന, ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോള്‍ അനുഭവിക്കേണ്ട വേദനയെ, വര്‍ഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവള്‍”.




