Section

malabari-logo-mobile

വിരമിച്ച ജീവനക്കാര്‍ക്ക് മെഡിസപ്പ് മുഖേന പൂര്‍ണ്ണ ചികിത്സ ഉറപ്പാക്കണം: കെ.എസ്. എസ്. പി.എ

HIGHLIGHTS : Retired employees to be assured full treatment through Medisup: K.S. S. P.A

കടലുണ്ടി: സര്‍വ്വീസില്‍ നിന്നും വിരമിച്ച ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും മെഡിസപ്പ് പദ്ധതിയിലൂടെ പൂര്‍ണ്ണ ചികിത്സ ഉപ്പാക്കണമെന്നും കാലങ്ങളായി അനുവദിക്കാത്ത മുഴുവന്‍ കുടിശ്ശിക തുകയും ഉടന്‍ അനുവദിക്കണമെന്നും കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കടലുണ്ടി മണ്ഡലം വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.

കെ.എസ്. എസ്.പി.എ ജില്ല സെക്രട്ടറി ടി.ഹരിദാസന്‍ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡണ്ട് അപ്പു പട്ടാഞ്ചേരി അദ്ധ്യക്ഷത വഹിച്ചു.സംഘടനയിലെ മുതിര്‍ന്ന അംഗങ്ങളെയും വിവിധ മേഖലകളില്‍ മികച്ച വിജയം നേടിയ കുടുംബാംഗങ്ങളെയും ചടങ്ങില്‍ ആദരിച്ചു.സെക്രട്ടറി എന്‍. രാജന്‍ വാര്‍ഷിക റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. ജില്ല വൈസ് പ്രസിഡണ്ട് കെ.സുബ്രഹ്‌മണ്യന്‍, വാര്‍ഡ് മെമ്പര്‍ സി.എം. സതീദേവി, പി. മാധവന്‍, പി.വി. ഷംസുദീന്‍, കെ.അജയ് നാഥന്‍, പി.ശിവശങ്കരന്‍ നായര്‍, പി.ടി. സേതുമാധവന്‍, ജോര്‍ജ് കൊളോണി തുടങ്ങിയവര്‍ സംസാരിച്ചു.

sameeksha-malabarinews

ഭാരവാഹികള്‍: അപ്പു പട്ടാഞ്ചേരി (പ്രസിഡണ്ട്)ഒ. സതീഷ് ബാബു, ദിനേശന്‍.സി(വൈ. പ്രിസണ്ട്), എന്‍. രാജന്‍ ( സെക്രട്ടറി), കെ.പി. രജീന്ദ്രകുമാര്‍, മോഹന്‍ ചാലിയം(ജോ: സെക്രട്ടറി),പി. ത്രിബുദാസ് (ട്രഷറര്‍),
സി.എം. സതീദേവി, കെ.പി. ഗീത ( വനിത വിഭാഗം കണ്‍വീനര്‍മാര്‍).

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!