Section

malabari-logo-mobile

ചണവിത്തിനുണ്ട് ഏറെ ഗുണങ്ങള്‍

HIGHLIGHTS : Know about hemp seeds

– ചണവിത്തില്‍ (Hemp seeds))സുപ്രധാന ഫാറ്റി ആസിഡുകളും ആരോഗ്യകരമായ കൊഴുപ്പുകളും കൂടുതലാണ്. കൂടാതെ അവയില്‍ കാല്‍സ്യം, ഇരുമ്പ്, സിങ്ക്, മഗ്‌നീഷ്യം, സള്‍ഫര്‍, പൊട്ടാസ്യം, സോഡിയം, വിറ്റാമിന്‍ ഇ, എന്നിവയും ഒപ്പം എല്ലാ ആവശ്യ അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. അവ പ്രോട്ടീന്റെ മികച്ച ഉറവിടം കൂടിയാണ്.

– ചണവിത്ത് പോളിഅണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെ നല്ല ഉറവിടമാണ്. ഇവയിലെ ഒമേഗ-6, ഒമേഗ-3 അനുപാതം ഏകദേശം 3:1 ആണ്, അതായത് അനുയോജ്യമായ ശ്രേണിയാണിത്. ഇത് എക്സിമ പോലുള്ള ചര്‍മ്മ അവസ്ഥകളിലും അതിന്റെ അസുഖകരമായ ലക്ഷണങ്ങളിലും സഹായിക്കുന്നു.

sameeksha-malabarinews

– ആര്‍ത്തവവിരാമം(menopause), പിഎംഎസ്(PMS) എന്നിവയുമായി ബന്ധപ്പെട്ട ലക്ഷണങ്ങളെ ലഘൂകരിക്കാന്‍ ചണ വിത്തിന് സാധിക്കും. പ്രോലാക്റ്റിന്‍ എന്ന ഹോര്‍മോണിന്റെ സംവേദനക്ഷമത മൂലമാണ് ഈ ലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. ചണ വിത്തുകളില്‍ കാണപ്പെടുന്ന ഗാമാ-ലിനോലെനിക് ആസിഡ് (GLA-Gamma-linolenic acid) പ്രോസ്റ്റാഗ്ലാന്‍ഡിന്‍ E1 ഉത്പാദിപ്പിക്കുന്നു, ഇത് പ്രോലാക്റ്റിന്റെ എഫക്ട് കുറയ്ക്കുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!