Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ;സര്‍വകലാശാലാ പരീക്ഷാഭവനിലെ 1900 മുതലുള്ള ടാബുലേഷന്‍ രജിസ്റ്ററുകള്‍ ഡിജിറ്റൈസ് ചെയ്യും

HIGHLIGHTS : Calicut University News; Tabulation registers from 1900 onwards in University Examination Bhavan to be digitized

സര്‍വകലാശാലാ പരീക്ഷാഭവനിലെ 1900 മുതലുള്ള ടാബുലേഷന്‍ രജിസ്റ്ററുകള്‍ ഡിജിറ്റൈസ് ചെയ്യും

പരീക്ഷാഭവനില്‍ വിദ്യാര്‍ഥികളുടെ മാര്‍ക്ക് വിവരങ്ങള്‍ സൂക്ഷിക്കുന്ന ടാബുലേഷന്‍ രജിസ്റ്ററുകളില്‍ 1990 മുതലുള്ളവ കൂടി ഡിജിറ്റൈസ് ചെയ്യാന്‍ കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് തീരുമാനം. നിലവില്‍ 2000  മുതല്‍ക്കുള്ളവയാണ് ഡിജിറ്റൈസ് ചെയ്തിട്ടുള്ളത്. 7.5 ലക്ഷത്തോളം പേജുകളാണ് 1990-99 വരെ വര്‍ഷങ്ങളില്‍ ടാബുലേഷന്‍ രജിസ്റ്ററുകളിലുള്ളത്. അസല്‍ ബിരുദസര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനും അത് നഷ്ടപ്പെട്ടവര്‍ക്ക് ഡ്യൂപ്ലിക്കേറ്റ് നല്‍കാനും സര്‍ട്ടിഫിക്കറ്റുകളുടെയും മാര്‍ക്ക് ലിസ്റ്റുകളുടെയും സാധുതാ പരിശോധനയ്ക്കുമെല്ലാം ആധാര രേഖ ടാബുലേഷന്‍ രജിസ്റ്ററാണ്. ഡിജിറ്റൈസ് ചെയ്യുന്നതോടെ പഴയ രജിസ്റ്ററുകള്‍ സൂക്ഷിക്കാനും പരിശോധിക്കാനുമുള്ള പ്രയാസം ഇല്ലാതാകും. എളപ്പുത്തില്‍ സേവനം നല്‍കാനും കഴിയും. നാല് വര്‍ഷ ബിരുദ കോഴ്‌സ് കരിക്കുലവും നിയമാവലിയും അക്കാദമിക് കൗണ്‍സില്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചു. വിദ്യാര്‍ഥികളുടെ പ്രശ്ന പരിഹാരത്തിനായി യു.ജി.സി. നിര്‍ദേശിച്ച ഓംബുഡ്സ്മാന്‍ ഉള്‍പ്പെടെയുള്ള പ്രശ്ന പരിഹാരസമിതിയും നിലവില്‍ സര്‍വകലാശാലയിലുള്ള ബോര്‍ഡ് ഫോര്‍ അഡ്ജുഡിക്കേഷന്‍ ഓഫ് സ്റ്റുഡന്റ്സ് ഗ്രീവന്‍സസ് (ബാസ്‌ക്) തമ്മിലുള്ള പൊരുത്തക്കേടുകള്‍ പഠിക്കാന്‍ യോഗം സമിതിയെ നിയോഗിച്ചു. അഡ്വ. പി.കെ. ഖലീമുദ്ധീന്‍, അഡ്വ. എല്‍.ജി. ലിജീഷ്, ഡോ. കാവുമ്പായി ബാലകൃഷ്ണന്‍ എന്നിവരാണ് അംഗങ്ങള്‍. സര്‍വകലാശാലയുടെ സ്ഥിരനിക്ഷേപങ്ങള്‍ കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് ട്രഷറിയിലേക്ക് മാറ്റും. സര്‍വകലാശാലാ കാമ്പസില്‍ സേവനം ലഭ്യമാക്കുന്നതിന് കേരളബാങ്കിനും മറ്റ് ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്കും എ.ടി.എം. കൗണ്ടറുകള്‍, സ്പെഷ്യല്‍ കൗണ്ടറുകള്‍ എന്നിവ സ്ഥാപിക്കാന്‍ അനുമതി നല്‍കാനും യോഗം തീരുമാനിച്ചു. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷനായി.

sameeksha-malabarinews
സര്‍വകലാശാലാ അക്കാദമിക് കൗണ്‍സില്‍ തെരഞ്ഞെടുപ്പ്
അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചുകാലിക്കറ്റ് സര്‍വകലാശാലാ അക്കാദമിക് കൗണ്‍സില്‍ തെരഞ്ഞെടുപ്പിനുള്ള വിവിധ മണ്ഡലങ്ങളിലെ അന്തിമവോട്ടര്‍പ്പട്ടികയും തെരഞ്ഞെടുപ്പ് വിജ്ഞാപനവും പ്രസിദ്ധീകരിച്ചു. പ്രൊഫഷണല്‍ കോളേജ് പ്രിന്‍സിപ്പല്‍, ഫസ്റ്റ് ഗ്രേഡ് കോളേജ് പ്രിന്‍സിപ്പല്‍, വിവിധ വിഷയങ്ങളിലെ അദ്ധ്യാപകര്‍, പി.ജി. വിദ്യാര്‍ത്ഥികള്‍ എന്നീ മണ്ഡലങ്ങളിലെ അന്തിമ വോട്ടര്‍ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 18. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കുഞ്ഞിരാമന്‍ വൈദ്യര്‍ സ്മാരക എന്‍ഡോവ്‌മെന്റ് വിതരണം

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ നിയമ പഠനവിഭാഗങ്ങളിലെ മികച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള കുഞ്ഞിരാമന്‍ വൈദ്യര്‍ സ്മാരക എന്‍ഡോവ്‌മെന്റ് വിതരണം 5-ന് രാവിലെ 11 മണിക്ക് ബോട്ടണി പഠനവിഭാഗം സെമിനാര്‍ ഹാളില്‍ നടക്കും. അഞ്ചാം വര്‍ഷ ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്‌സ്) വിദ്യാര്‍ത്ഥികളായ എ. ലക്ഷ്മി (ഗവ. ലോ കോളേജ്, കോഴിക്കോട്), വൃന്ദ എസ്. കുമാര്‍ (ഗവ. ലോ കോളേജ്, തൃശൂര്‍) എന്നിവരാണ് എന്‍ഡോവ്‌മെന്റിന് അര്‍ഹരായിട്ടുള്ളവര്‍. വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഇ.കെ. ഭരത് ഭൂഷണ്‍ ഐ.എ.എസ്. മുഖ്യപ്രഭാഷണം നടത്തും. പ്രൊ-വൈസ് ചാന്‍സിലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്‌വിന്‍ സാംരാജ് തുടങ്ങിയവര്‍ പങ്കെടുക്കും.

ഭിന്നശേഷി ദിനാചരണം

കാലിക്കറ്റ് സര്‍വകലാശാലയില്‍ അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം 3-ന് രാവിലെ 9 മണിക്ക് ഇ.എം.എസ്. സെമിനാര്‍ ഹാളില്‍ നടക്കും. ജില്ലാ സാമൂഹ്യനീതി വകുപ്പ്, ജില്ലാ പഞ്ചായത്ത്, സി.ഡി.എം.ആര്‍.പി., ഭിന്നശേഷിക്കാരുടെ വിവിധ സംഘടനകള്‍ എന്നിവ ചേര്‍ന്ന് നടത്തുന്ന പരിപാടി പി. അബ്ദുള്‍ ഹമീദ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. റഫീഖ, വൈസ് ചാന്‍സിലര്‍ ഡോ.എം.കെ. ജയരാജ് തുടങ്ങിയവര്‍ പങ്കെടുക്കും. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും.

ബോട്ടണി ദേശീയ സെമിനാര്‍

കാലിക്കറ്റ് സര്‍വകലാശാലാ ബോട്ടണി പഠനവകുപ്പും ഗ്രിഗര്‍മെന്റല്‍ ഫൗണ്ടേഷനും ചേര്‍ന്നു 7, 8 തീയതികളില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. സസ്യവൈവിധ്യം സംബന്ധിച്ച സെമിനാര്‍ 7-ന് രാവിലെ 10 മണിക്ക് ആര്യഭട്ട ഹാളില്‍ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും.

ഇന്‍സ്ട്രക്ടര്‍ ഒഴിവ്കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് പഠനവിഭാഗത്തില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ദിവസവേതനാടിസ്ഥാനത്തിലുള്ള താല്‍ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നതിനായി ഡിസംബര്‍ 8-ന് അഭിമുഖം നടത്തുന്നു. വിശദവിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റില്‍ (www.cuiet.info).

മൂല്യനിര്‍ണയ ക്യാമ്പ്

ബാര്‍കോഡ് സമ്പ്രദായത്തില്‍ നടത്തിയ നവംബര്‍ 2023 അഞ്ചാം സെമസ്റ്റര്‍ ബിരുദ പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 14 മുതല്‍ 19 വരെ നടക്കും. സര്‍വകലാശാലക്കു കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകള്‍ക്ക് പ്രസ്തുത ദിവസങ്ങളില്‍ അവധിയായിരിക്കും. വിദൂരവിദ്യാഭ്യാസ വിഭാഗം ബിരുദ പരീക്ഷകളുടേത് 13-നും 2024 ജനുവരി 4-നും നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ അപേക്ഷ

നാലാം വര്‍ഷ ബി.പി.എഡ്. (ഇന്റഗ്രേറ്റഡ്) ഏപ്രില്‍ 2024 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 18 വരെയും 180 രൂപ പിഴയോടെ 21 വരെയും അപേക്ഷിക്കാം.

ഇന്റഗ്രേറ്റഡ് പി.ജി. എം.എ. ഡവലപ്‌മെന്റ് സ്റ്റഡീസ്, എം.എസ് സി. ഫിസിക്‌സ്, കെമിസ്ട്രി, ബയോസയന്‍സ് ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷക്കും പിഴ കൂടാതെ 12 വരെയും 180 രൂപ പിഴയോടെ 14 വരെയും അപേക്ഷിക്കാം.

പരീക്ഷ

അഞ്ചാം സെമസ്റ്റര്‍ അഞ്ചു വര്‍ഷ ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി  ബി.കോം.-എല്‍.എല്‍.ബി. (ഓണേഴ്‌സ്) ഒക്‌ടോബര്‍ 2022 റഗുലര്‍ പരീക്ഷ 2024 ജനുവരി 22-ന് തുടങ്ങും.

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ബയോടെക്‌നോളജി (നാഷണല്‍ സ്ട്രീം) ഡിസംബര്‍ 2023 പരീക്ഷ 2024 ജനുവരി 5-ന് തുടങ്ങും.

മൂന്നാം സെമസ്റ്റര്‍ എം.എഡ്. ഡിസംബര്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 2024 ജനുവരി 18-ന് തുടങ്ങും.

പരീക്ഷാ ഫലം

എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 18 വരെ അപേക്ഷിക്കാം.

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ എം.എ. ഫിലോസഫി നവംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 15 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലംമൂന്നാം സെമസ്റ്റര്‍ എം.എസ് സി. അക്വാകള്‍ച്ചര്‍ ആന്റ് ഫിഷറി മൈക്രോബയോളജി നവംബര്‍ 2022 പരീക്ഷയുടെയും എം.കോം. (എസ്.ഡി.ഇ.) നവംബര്‍ 2021 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

അവസാന വര്‍ഷ ബി.കോം. പാര്‍ട്ട്-3 സപ്തംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!