Section

malabari-logo-mobile

കണ്ടയിന്‍മെന്റ് സോണുകളില്‍ നിശ്ചയിക്കുന്നതിന് പുതിയ മാനദണ്ഡം; സോണുകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

HIGHLIGHTS : New criteria for determining the containment zones; Restrictions on zones have been tightened

മലപ്പുറം: കോവിഡ് 19 രണ്ടാം തരംഗത്തില്‍ രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. കണ്ടയിന്‍മെന്റ് സോണുകള്‍ നിശ്ചയിക്കുന്നതിന് പുതിയ മാനദണ്ഡങ്ങളോടെ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പുറത്തിറക്കിയ ഉത്തരവ് വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണി മുതല്‍ പ്രാബല്യത്തില്‍ വരും.

കോവിഡ് വ്യാപനം തടയാന്‍ അതീവ ജാഗ്രത ആവശ്യമാണെന്നും നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ 1897 ലെ പകര്‍ച്ചവ്യാധി തടയല്‍ നിയമം, 2005 ലെ ദുരന്തനിവാരണ നിയമം, ഐ.പി.സി സെക്ഷന്‍ 188, 2021 ലെ കേരള പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് എന്നിവ പ്രകാരം കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

sameeksha-malabarinews

കണ്ടയിന്‍മെന്റ് സോണുകള്‍ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡം

ഗ്രാമപഞ്ചായത്ത്

• ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തില്‍ കൂടുതലും 300 ആക്ടീവ് കേസുകളുളളതുമായ ഗ്രാമപഞ്ചായത്തുകള്‍ പൂര്‍ണ്ണമായി കണ്ടയിന്‍മെന്റ് സോണാക്കുക.

• ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തില്‍ കുറവും 400ല്‍ കൂടുതല്‍ ആക്ടീവ് കേസുകളുളളതുമായ ഗ്രാമപഞ്ചായത്തുകള്‍ പൂര്‍ണ്ണമായി കണ്ടയിന്‍മെന്റ് സോണാക്കുക.

• ഒരു വാര്‍ഡില്‍ 30ല്‍ കൂടുതല്‍ ആക്ടീവ് രോഗികളുള്ള പ്രദേശങ്ങള്‍ വാര്‍ഡ് തലത്തില്‍ കണ്ടയിന്‍മെന്റ് സോണാക്കുക.

മുനിസിപ്പാലിറ്റി

• ഒരു വാര്‍ഡില്‍ 30ല്‍ കൂടുതല്‍ ആക്ടീവ് രോഗികളുള്ള പ്രദേശങ്ങള്‍ വാര്‍ഡ് തലത്തില്‍ കണ്ടയിന്‍മെന്റ് സോണാക്കുക.

നിയന്ത്രണങ്ങള്‍ / വ്യവസ്ഥകള്‍

• കണ്ടൈയിന്‍മെന്റ് സോണില്‍ നിന്ന് അകത്തേക്കും പുറത്തേക്കുമുളള യാത്രകള്‍ നിയന്ത്രിത മാര്‍ഗ്ഗത്തിലൂടെ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

• കണ്ടൈയിന്‍മെന്റ് സോണില്‍ പാല്‍, പത്രം, മെഡിക്കല്‍ അനുബന്ധ സ്ഥാപനങ്ങള്‍ / പ്രവര്‍ത്തികള്‍, പെട്രോള്‍ പമ്പുകള്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, പാചക വാതക വിതരണം, ടെലികോം, മഴക്കാല പൂര്‍വ്വ ശുചീകരണം, ചരക്കുഗതാഗതം, ചരക്കുകളുടെ കയറ്റിയിറക്കല്‍, അന്തര്‍ജില്ല യാത്ര (പാസ് / സത്യവാങ്മൂലം സഹിതം), മരണാന്തര ചടങ്ങുകള്‍, മുന്‍കൂട്ടി നിശ്ചയിച്ച വിവാഹങ്ങള്‍ എന്നിവ ഒഴികെയുളള യാതൊരു പ്രവര്‍ത്തികള്‍ക്കും യാത്രകള്‍ക്കും അനുമതി ഉണ്ടായിരിക്കുന്നതല്ല.

• ഹോട്ടലുകള്‍ ഹോം ഡെലിവറിക്കായി മാത്രം തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്.

• കണ്ടയിന്‍മെന്റ് സോണുകളില്‍ ബാങ്കുകള്‍ അനുവദനീയമായ ദിവസങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് ഉച്ചക്ക് രണ്ട് മണി വരെ പ്രവര്‍ത്തിക്കാവുന്നതാണ്. ബാങ്കിനു പുറത്തും അകത്തും കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് ബാങ്ക് മാനേജര്‍മാര്‍ ഉറപ്പുവരുണം. അല്ലാത്ത പക്ഷം ബന്ധപ്പെട്ട അധികാരികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

• അവശ്യ വസ്തുക്കളുടെ വില്‍പ്പന ഉച്ചക്ക് രണ്ട് മണി വരെ അനുവദിക്കുന്നതാണ്.

• മുകളില്‍ അനുവദിച്ചിട്ടുളള പ്രവര്‍ത്തികളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!