Section

malabari-logo-mobile

ദിവസ വേതനത്തില്‍ കേരളം വീണ്ടും ഒന്നാമതെന്ന് റിപ്പോര്‍ട്ട്

HIGHLIGHTS : Reported that Kerala is again first in daily wages

തിരുവനന്തപുരം: രാജ്യത്ത് തൊഴിലാളികള്‍ക്ക് ഏറ്റവും കൂടിയ ദിവസവേതനം നല്‍കുന്ന സംസ്ഥാനം കേരളമാണെന്ന് റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട്. റിസര്‍വ് ബാങ്ക് പുറത്തിറക്കിയ വാര്‍ഷിക ഹാന്‍ഡ് ബുക്കിലാണ് ഈ നേട്ടം രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷവും കേരളമായിരുന്നു മുന്നില്‍.

ഇന്ത്യന്‍ സംസ്ഥാനങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം 2022 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിലെ നിര്‍മാണത്തൊഴിലാളികളുടെ ശരാശരി പ്രതിദിന വേതനം 837.30 രൂപയാണ്. കഴിഞ്ഞ വര്‍ഷവും ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കേരളത്തില്‍ ശരാശരി ദിവസ കൂലി 677. 60 രൂപയായിരുന്നു. ഒരുവര്‍ഷം കൊണ്ട് സംസ്ഥാനത്ത് ദിവസവേതനം 159.70 രൂപ വര്‍ധിച്ചു. ഇത് സര്‍വകലാ റെക്കോഡാണ്. ഏറ്റവും കുറഞ്ഞ വേതനം ലഭിക്കുന്ന സംസ്ഥാനങ്ങളായ ത്രിപുരയിയിലും മധ്യപ്രദേശിലും ഉള്ളതിന്റെ മൂന്നിരട്ടിയിലധികമാണ് കേരളത്തിലെ വേതനം.

sameeksha-malabarinews

കേരളത്തില്‍ ജോലി ചെയ്യുന്ന നിര്‍മാണത്തൊഴിലാളിക്ക് പ്രതിദിനം ശരാശരി 837.30 രൂപ ലഭിക്കുമ്പോള്‍ ത്രിപുരയില്‍ 250 രൂപയും മധ്യപ്രദേശില്‍ 267 രൂപയും ഗുജറാത്തില്‍ 296 രൂപയും മഹാരാഷ്ട്രയില്‍ 362 രൂപയുമാണ്. കാര്‍ഷിക, കാര്‍ഷികേതര വിഭാഗങ്ങളുടെ കാര്യത്തിലും ഏറ്റവും കൂടുതല്‍ വേതനം ലഭിക്കുന്നത് കേരളത്തിലാണ്. രാജ്യത്തെ മികച്ച പൊതു വിദ്യാഭ്യാസ മേഖലയ്ക്കുള്ള കേന്ദ്ര അംഗീകാരം കഴിഞ്ഞ ദിവസം ലഭിച്ചതിന് തൊട്ടുപിന്നാലെയുള്ള ഈ ബഹുമതി ഇരട്ടി മധുരമായി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!