Section

malabari-logo-mobile

പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയന്‍ അന്തരിച്ചു

HIGHLIGHTS : Renowned musician KG Jayan passed away

കൊച്ചി പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ കെ.ജി. ജയന്‍ (90) അന്തരിച്ചു. തൃപ്പൂണിത്തുറയിലെ വീട്ടില്‍വച്ചായിരുന്നു അന്ത്യം. പ്രശസ്ത സിനിമാ താരം മനോജ് കെ.ജയന്‍ മകനാണ്. ശ്രീനാരായണ ഗുരുവിന്റെ പ്രമുഖ ശിഷ്യരില്‍ ഒരാളായ കോട്ടയം കടമ്പൂത്തറ മഠത്തില്‍ ഗോപാലന്‍ തന്ത്രിയുടെ ഇരട്ട മക്കള്‍ ജയനും വിജയനും ആദ്യം മികവു തെളിയിച്ചതു കര്‍ണാടക സംഗീതത്തിലാണ്. ജയവിജയ എന്ന പേരില്‍ ഇരട്ട സഹോദരനൊപ്പം നിരവധി കച്ചേരികള്‍ നടത്തിയിരുന്നു.

2019 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, ഹരിവരാസനം അവാര്‍ഡ് എന്നിവയും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

sameeksha-malabarinews

ഭക്തിഗാനങ്ങളിലൂടെ മലയാള സംഗീതലോകത്തു കെ.ജി.ജയന്‍ മികവു തെളിയിച്ചു. സഹോദരനായ വിജയനൊപ്പം ചേര്‍ന്നുളള കൂട്ടുകെട്ടിലൂടെ ശാസ്ത്രീയസംഗീതം, ഭക്തിഗാനം, ചലച്ചിത്രഗാനം തുടങ്ങിയ മേഖലകളില്‍ മികച്ച ഗാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനും സഹചാരിയുമായിരുന്ന നട്ടാശേരിയില്‍ കടമ്പൂത്തറ മഠത്തില്‍ വൈദികാചാര്യ കെ.ഗോപാലന്‍ തന്ത്രിയുടെയും പി.കെ. നാരായണിയമ്മയുടെയും മകനാണ്. ഭാര്യ: പരേതയായ വി.കെ.സരോജിനി. (മുന്‍ സ്‌കൂള്‍ അധ്യാപിക). മക്കള്‍: ബിജു കെ. ജയന്‍, നടന്‍ മനോജ് കെ. ജയന്‍. മരുമക്കള്‍: പ്രിയ ബിജു, ആശ മനോജ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!