Section

malabari-logo-mobile

കാടാമ്പുഴ ദേവി ക്ഷേത്ര നവീകരണം ആരംഭിച്ചു

HIGHLIGHTS : Renovation of Kadampuzha Devi temple started

കാടാമ്പുഴ ദേവി ക്ഷേത്ര നവീകരണത്തിന്റെ ഭാഗമായുള്ള ഉള്ള നടപ്പന്തല്‍ നിര്‍മ്മാണത്തിന്റെ ശിലാ ന്യാസവും, പൂര്‍ത്തീകരിച്ച അന്നദാന ഹാളിന്റെയും ഓഫീസിന്റെയും ഉദ്ഘാടനവും നടന്നു. ക്ഷേത്രം സൂപ്രണ്ട് കൂടിയായ കവി സി വി അച്യുതന്‍ കുട്ടിയുടെ ‘നിര്‍മാല്യം’ എന്ന് പേരിട്ട കവിത സമാഹാരവും ചടങ്ങില്‍ പുറത്തിറക്കി.

70 കോടി രൂപയോളം ചെലവ് വരുന്ന വലിയ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആണ് കാടാമ്പുഴ ദേവസ്വത്തിന്റെ മാസ്റ്റര്‍ പ്ലാനില്‍ ഉള്ളത്. ഇതില്‍ ചിലത് പൂര്‍ത്തിയാക്കി. പുതിയ നടപന്തലിന്റെ നിര്‍മാണം ആണ് അടുത്ത പദ്ധതി. ഇതിന്റെ ശില ന്യായം ക്ഷേത്രം തന്ത്രി അണ്ടലാടി ഉണ്ണി നമ്പൂതിരിപ്പാട് നിര്‍വഹിച്ചു.

sameeksha-malabarinews

ക്ഷേത്രം സൂപ്രണ്ട് കൂടി ആയ കവി സി വി അച്യുതന്‍ കുട്ടിയുടെ കവിത സമാഹാരം നിര്‍മാല്യം പുറത്തിറക്കിയത് മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം ആറ് മുരളി. ബോര്‍ഡ് അംഗം ടി.എന്‍. ശിവശങ്കരന് ആദ്യ പുസ്തകം കൈമാറി. ആധ്യാത്മിക ശൈലിയില്‍ രചിച്ചകവിതകളും ശ്ലോകങ്ങളും ഉള്‍പ്പെടുന്ന കവിത സമാഹാരം ആയ നിര്‍മല്യത്തിന്റെ അവതാരിക എഴുതിയത് സി രാധാകൃഷ്ണന്‍ ആണ്. സി വി അച്യുതന്‍ കുട്ടിയുടെ മൂന്നാമത്തെ കവിത സമാഹാരം ആണ് നിര്‍മാല്യം. ചടങ്ങില്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ കെ. സുജാതക്ക് ഒപ്പം ക്ഷേത്രം മാനേജര്‍ എന്‍ വി മുരളീധരന്‍, ദേവസ്വം എന്‍ജിനീയര്‍ വിജയകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!