മന്‍സൂറിന്റെ വിലാപയാത്രയ്ക്കിടെ അക്രമം; സി.പി.ഐ.എം ലോക്കല്‍, ബ്രാഞ്ച് കമ്മിറ്റി ഒഫീസുകള്‍ അടിച്ചുതകര്‍ത്ത് തീയിട്ടു

Violence during Mansoor’s mourning procession; CPI (M) local and branch committee offices were vandalized and set on fire

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കണ്ണൂര്‍: പാനൂരില്‍ കൊല്ലപ്പെട്ട മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ വിലാപയാത്രയ്ക്കിടെ വ്യാപക അക്രമം. പാനൂരില്‍ സി.പി.ഐ.എം ഓഫീസുകള്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ തീവെച്ച് നശിപ്പിച്ചു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബാവാച്ചി റോഡിലെ സിപിഎം പെരിങ്ങത്തൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസും പെരിങ്ങത്തൂര്‍ ബ്രാഞ്ച് ഓഫീസും വൈദ്യുതി ഓഫീ,ിനു സമീപത്തെ ആച്ചുമുക്ക് ഓഫീസും അടിച്ചുതകര്‍ത്തു തീയിട്ടു. കടവത്തൂര്‍ ഇരഞ്ഞീന്‍കീഴില്‍ ഇ.എം.എസ് സ്മാരക വായനശ്ലയും കൃഷ്ണപ്പിള്ള മന്ദിരമായ ഇരഞ്ഞീന്‍കീഴില്‍ ബ്രാഞ്ച് ഓഫീസും തകര്‍ത്തശേഷം തീയിട്ടു. ഡി.വൈ.എഫ്.ഐ പെരിങ്ങളം മേഖലാ ഖജാന്‍ജി കെ.പി. ശുഹൈലിന്റെ വീടിന് നേരെ അക്രമം നടത്തി. ജനല്‍ച്ചില്ലുകള്‍ തകര്‍ത്തു. രക്തസാക്ഷിമണ്ഡപവും സി.പി.എം കൊടിമരങ്ങളും നശിപ്പിച്ചു. ടൗണിലെ ഏതാനും കടകള്‍ക്കു നേരെയും ആക്രമണമുണ്ടായി.

പാനൂരില്‍ ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്ന് സമാധാനയോഗം വിളിച്ച് ജില്ലാകളക്ടര്‍. 11 മണിക്ക് കളക്ടറേറ്റിലാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം.

പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഇത് കണക്കിലെടുത്ത് കൂടുതല്‍ പോലീസിനെ പുല്ലൂക്കര-പാറാല്‍ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •