എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകൾ ഇന്ന് മുതൽ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

SSLC and Higher Secondary examinations from today; Things to look out for

Share news
 • 2
 •  
 •  
 •  
 •  
 •  
 • 2
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകൾ ഇന്ന്‌ മുതൽ തുടങ്ങും. 4.22 ലക്ഷം വിദ്യാർത്ഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. ഹയർ സെക്കന്ററിയിൽ 4.46 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോവിഡ്‌ പശ്ചാത്തലത്തിൽ കർശന മുന്നൊരുക്കങ്ങളോടെയാണ് പരീക്ഷ നടക്കുന്നത്. പരീക്ഷയ്ക്ക് പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

· യാത്രാവേളയിലും പരീക്ഷാഹാളിലും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുക
· പരീക്ഷയ്ക്ക് മുമ്പും ശേഷവും കൂട്ടുകാരുമൊത്ത് കൂട്ടംകൂടി നില്‍ക്കാതിരിക്കുക
· മാതാപിതാക്കള്‍ കഴിവതും വിദ്യാര്‍ത്ഥികളെ അനുഗമിക്കാതിരിക്കുക
· പരീക്ഷാഹാളില്‍ പഠനോപകരണങ്ങള്‍ പരസ്പരം പങ്കുവെക്കാതിരിക്കുക.
· പരീക്ഷക്ക് ശേഷം ഹാളില്‍ നിന്ന് സാമൂഹ്യ അകലം പാലിച്ച് മാത്രം പുറത്തിറങ്ങുക
· ക്വാറന്റൈന്‍ സമയം പൂര്‍ത്തിയാക്കാത്തതും ചെറിയ രീതിയിലെങ്കിലും കൊവിഡ് ലക്ഷണങ്ങളുള്ളതുമായ വിദ്യാര്‍ത്ഥികള്‍ വിവരം പരീക്ഷാ കേന്ദ്രത്തില്‍ അറിയിക്കുക

രാവിലെ പ്ലസ് ടു പരീക്ഷയും ഉച്ചയ്ക്ക് എസ്എസ്എൽസി പരീക്ഷയുമെന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ റംസാൻ നോമ്പ് പ്രമാണിച്ച് ഏപ്രിൽ 15 മുതൽ രാവിലെയാകും എസ്എസ്എൽസി പരീക്ഷ.

ഈ വർഷം 4,22,226 വിദ്യാർത്ഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. ഗൾഫിലും ലക്ഷദ്വീപിലും ഉൾപ്പെടെ 2,947 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. പ്രൈവറ്റ് വിഭാഗത്തിൽ 990 വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 29ന് പരീക്ഷ അവസാനിക്കും. രണ്ടാംവർഷ ഹയർ സെക്കന്ററി പരീക്ഷയ്ക്കായി 2004 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. സ്‌കൂൾ ഗോയിംഗ് വിഭാഗത്തിൽ 3,77,939 വിദ്യാർത്ഥികളാണുള്ളത്.

വൊക്കേഷണൽ ഹയർ സെക്കന്ററി രണ്ടാം വർഷ പരീക്ഷ വെള്ളിയാഴ്ച ആരംഭിച്ച് 26ന് അവസാനിക്കും. 389 പരീക്ഷാകേന്ദ്രങ്ങളിലായി 28,565 വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോവിഡ്‌ പശ്ചാത്തലത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് പരീക്ഷയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ളത്.

Share news
 • 2
 •  
 •  
 •  
 •  
 •  
 • 2
 •  
 •  
 •  
 •  
 •