‘നെറ്റ് ഓഫര്‍ തീര്‍ന്നു, പ്രതികരിക്കാന്‍ കഴിയുന്നില്ല’; കെ.ആര്‍ മീരയെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ്‌

‘Net offer is out, can’t respond’; Youth Congress leader mocks KR Meera

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം: നോവലിസ്റ്റ് കെ. ആര്‍. മീരയെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രാഹുലിന്റെ പരാമര്‍ശമുണ്ടായിരിക്കുന്നത്. കണ്ണൂർ കൂത്തുപറമ്പിൽ മുസ്ലീം ലീഗ് പ്രവര്‍ത്തകൻ മൻസൂർ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ ഫേസ്ബുക്കിലൂടെ പരിഹാസം വന്നിരിക്കുന്നത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അത്യധികം ഞെട്ടലോടെയാണ് ആ വാർത്ത ഞാൻ അറിഞ്ഞത്.
പ്രശസ്ത എഴുത്തുകാരിയും, സാമൂഹിക പ്രവർത്തകയും സർവ്വോപരി “മനുഷ്യ സ്നേഹിയുമായ…

Posted by Rahul Mamkootathil on Wednesday, 7 April 2021

“അത്യധികം ഞെട്ടലോടെയാണ് ആ വാർത്ത ഞാൻ അറിഞ്ഞത്. പ്രശസ്ത എഴുത്തുകാരിയും, സാമൂഹിക പ്രവർത്തകയും സർവ്വോപരി “മനുഷ്യ സ്നേഹിയുമായ” ശ്രീമതി കെ. ആർ മീരയുടെ നെറ്റ് ഓഫർ തീർന്നിരിക്കുന്നു. ആയതിനാൽ ഇന്ന് പ്രതികരിക്കുവാൻ കഴിയുന്നില്ല. ക്ഷമിക്കുക…” എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.

മീരക്ക് മാത്രല്ല… കേരളത്തിലെ ഇമ്മിണി ബല്യ സംസ്കാരിക നായക / നായികമാരുടേതും തീർന്നിട്ടുണ്ടെന്ന തരത്തിലുള്ള കമന്റുകളും പോസ്റ്റിന് താഴെ വന്നിട്ടുണ്ട്. തീർന്നു എന്ന് മാത്രല്ല… രണ്ട് ദിവസത്തേക്ക് ഇന്റർനെറ്റ് റീച്ചാർജ് ചെയ്യാനും കഴിയാത്ത അവസ്ഥയിലാണ് പോലുമാണെന്നും പരിഹാസം നീളുന്നു.

എൽഡിഎഫിന് വേണ്ടി പ്രചരണ രംഗത്ത് അടക്കം കെ. ആര്‍. മീരയുണ്ടായിരുന്നു. വി ടി ബൽറാമിനെതിരായ തെരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം സജീവമായ മീരയ്ക്കെതിരെ കോണ്‍ഗ്രസ് സൈബര്‍ പേജുകളിൽ ദിവസങ്ങളായി പ്രതിഷേധത്തിലാണ്. അതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കുറിപ്പ് ചര്‍ച്ചയായിരിക്കുന്നത്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •