പരീക്ഷയ്ക്ക് പോകാന്‍ വീട്ടില്‍നിന്നിറങ്ങിയ യുവതി വെട്ടേറ്റ നിലയില്‍

കോട്ടയം: പരീക്ഷയെഴുതാനായി രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയ യുവതിയെ വെട്ടേറ്റ നിലയില്‍ കണ്ടെത്തി. പാലാ വെള്ളിയേപ്പള്ളി ടിന്റു മരിയ ജോണ്‍(26)നാണ് വെട്ടേറ്റത്. ടിന്റുവിനെ ചോരവാര്‍ന്ന നിലയില്‍ വഴിയില്‍ കണ്ടെത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ടിന്റുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ട്.

ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. അഞ്ചുമണിയോടെ വീട്ടില്‍ നിന്ന് ഇറങ്ങിയ ടിന്റു തന്നെ വീടിന് 150 മീറ്റര്‍ അകലെ വെച്ച് ആരോ അടിക്കുകയായിരുന്നുവെന്ന് ടിന്റും പോലീസിന് മൊഴിനല്‍. അക്രമി മൂര്‍ച്ചയുള്ള ആയുധം കൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നു വെന്ന് പോലീസ് പറഞ്ഞു. പുലര്‍ച്ചെ വ്യായാമത്തിന് ഇറങ്ങിയവരാണ് പുരക്കേറ്റ് കിടക്കുന്ന ടിന്റുവിനെ കണ്ടത്.

സംഭവത്തെ തുടര്‍ന്ന് പാല പോലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് പറഞ്ഞു.

Share news
error: Content is protected !!
Scroll to Top