കളക്ടര്‍ കണ്ണൂരില്‍ വിളിച്ച സമാധാനയോഗം ബഹിഷ്‌കരിച്ച് യുഡിഎഫ്

കണ്ണൂര്‍:കളക്ടര്‍ കണ്ണൂരില്‍ വിളിച്ച സമാധാനയോഗം ബഹിഷ്‌കരിച്ച് യുഡിഎഫ്. പോലീസ് നടപടി ഏകപക്ഷീയമാണെന്ന് ആരോപിച്ചാണ് സര്‍വ്വകക്ഷിയോഗം ബഹിഷ്‌കരിച്ചത്.

സംഭവത്തില്‍ കടുത്ത പ്രതിഷേധം ഉണ്ടെന്നും ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.

ലീഗ് പ്രവര്‍ത്തകനായ മന്‍സൂറിന്റെ കൊലപാതകം നടന്ന് നാല്‍പ്പത് മണിക്കൂറിന് ശേഷവും പിടിച്ച് കൊടുത്ത പ്രതി മാത്രമാണ് പോലീസിന്റെ കൈവശമുള്ളതെന്നും മനപൂര്‍വ്വം നടപടി എടുക്കാതിരിക്കുകയുമാണ് പോലീസെന്നും നേതാക്കള്‍ ആരോപിച്ചു.

കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ കൂത്തുപറമ്പില്‍ ലീഗ് പ്രവര്‍ത്തകനായ മന്‍സൂര്‍ കൊല്ലപ്പെട്ടത്.

Share news
error: Content is protected !!
Scroll to Top