തിരൂരങ്ങാടിയില്‍ സൗജന്യ പരിശീലനവും തൊഴിലും നല്‍കുന്നതിന് രജിസ്ട്രേഷന്‍ ആരംഭിക്കുന്നു

തിരൂരങ്ങാടി: നഗരസഭ ദേശീയ നഗര ഉപജീവന ദൗത്യത്തിലൂടെ സൗജന്യ പരിശീലനവും തൊഴിലും നല്‍കുന്നതിന് രജിസ്ട്രേഷന്‍ ആരംഭിക്കുന്നു. 2021 ജനുവരി 6, 7, 8 തിയ്യതികളില്‍ 9744509642 എന്ന നമ്പറില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ വിളിച്ചോ വാട്സ് ആപ്പ് മുഖേനയോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വ്യത്യസ്ത മേഖലകളിലെ വിവിധ കോഴ്സുകള്‍ക്ക് 3 – 9 മാസം കാലാവധിയാണുണ്ടാവുക.

വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമുള്ള എന്‍.സി.വി.ടി/എസ്.എസ്.സി സര്‍ട്ടിഫിക്കറ്റും സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിയും ഉറപ്പാക്കുന്നു. ട്രൈനിംഗ് ഫീസ്, പഠനോപകരണങ്ങള്‍, പരീക്ഷ ഫീസ്, താമസം, ഭക്ഷണം, യാത്രാബത്ത എന്നിവ നഗരസഭ വഹിക്കും. എസ്.എസ്.എല്‍.സി മുതല്‍ യോഗ്യതയും 18 നും 35 നും ഇടയില്‍ പ്രായവുമുള്ള നഗരസഭയില്‍ സ്ഥിരതാമസമുള്ള വാര്‍ഷിക കുടുംബ വരുമാനം 1 ലക്ഷം രൂപയില്‍ താഴെയുള്ളവര്‍ക്ക് പദ്ധതി പ്രയോജനപ്പെടുത്താം. 30 ഓളം സെന്ററുകളിലായി പരിശീലനം ലഭിക്കുന്നതിന് സൗജന്യമായ 9744509642 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സ്‌ക്രീനിംഗ് നടത്തിയാകും സൗജന്യ പരിശീലനത്തിലേക്ക് തിരഞ്ഞെടുക്കുന്നത്.

പഞ്ചകര്‍മ്മ ടെക്നീഷ്യന്‍,ബാങ്കിംഗ് അക്കൗണ്ടിങ്,മെഷീന്‍ ഓപ്പറേറ്റര്‍ പ്ലാസ്റ്റിക്ക് പ്രോസസ്സിംഗ്, മൊബൈല്‍ ഫോണ്‍ ടെക്നീഷ്യന്‍, ഫീല്‍ഡ് എഞ്ചിനീയര്‍ -ആര്‍.എ.സി.ഡബ്‌ള്യു, ഫീല്‍ഡ് ടെക്നീഷ്യന്‍ -എ.സി, ബോസിക്ക് ഓട്ടോമോട്ടീവ് സര്‍വ്വീസ് ടെക്നീഷ്യന്‍ – 2/3 വീലര്‍, സി.എന്‍.സി ഓപ്പറേറ്റര്‍,ക്യൂ.സി ഇന്‍സ്പെക്ടര്‍ എല്‍.4,
ജ്വല്ലറി റീട്ടേയില്‍ സെയില്‍സ് അസോസിയേറ്റ്, ത്രോ ഹോള്‍ അസ്സംബ്ലി ടെക്നീഷ്യന്‍, മള്‍ട്ടി ക്യൂസിന്‍ കുക്ക്, ഷെഫ്, ഇലക്ട്രീഷ്യന്‍, ഇലക്ട്രീഷ്യന്‍ ഡൊമസ്റ്റിക്ക് സൊലൂഷ്യന്‍സ്, ഫീല്‍ഡ് ടെക്നീഷ്യന്‍, അദര്‍ ഹോം അപ്ലൈന്‍സസ്, മെഷീന്‍ ഓപ്പറേറ്റര്‍ പ്ലാസ്റ്റിക്ക് പ്രോസസിംഗ് , മെഷീന്‍ ഓപ്പറേറ്റര്‍ പ്ലാസ്റ്റിക്ക് ഇന്‍ജക്ഷന്‍ മോള്‍ഡിംഗ്, മെഷീന്‍ ഓപ്പറേറ്റര്‍ പ്ലാസിറ്റിക്ക് എക്സ്ട്രൂഷന്‍ എന്നിവയാണ് കോഴ്സുകള്‍.

Share news
error: Content is protected !!
Scroll to Top