സംസ്ഥാനത്തെ തീയറ്ററുകള്‍ ജനുവരി 5 ന്‌ തുറക്കും

തിരുവനന്തപുരം : സംസ്ഥാനത്തെ സിനിമാ തീയറ്ററുകള്‍ ജനുവരി 5 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. കര്‍ശന മാര്‍ഗനിര്‍ദേശങ്ങളോടെ പ്രവര്‍ത്തിക്കാനാണ് അനുമതി. പകുതി ടിക്കറ്റുകളെ വില്‍ക്കാവൂ .പകുതി സീറ്റുകളില്‍ മാത്രമായിരിക്കും കാണികളെ അനുവദിക്കുക. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകും.

ആരാധനാലയങ്ങളിലെ ഉത്സവങ്ങളും പരിപാടികളും നിയന്ത്രണങ്ങളോടെ നടത്താം. ഇന്‍ഡോറില്‍ 100 പേര്‍ക്കും, ഔട്ട് ഡോറില്‍ 200 പേര്‍ക്കും അനുമതി നല്‍കും.നീന്തല്‍ ഉള്‍പ്പെടെ സ്‌പോര്‍ട്‌സ് പരിശീലനത്തിനും അനുമതി നല്‍കി.

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ കുട്ടികള്‍ക്കുള്ള ഹോസ്റ്റലുകള്‍ കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. മറ്റു വിശദാംശങ്ങള്‍ സര്‍ക്കാര്‍ ഉത്തരവിലൂടെ അറിയിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

 

Share news
error: Content is protected !!
Scroll to Top