യുഡിഎഫ് ഭരണകാലത്തെ ശുപാര്‍ശ കത്തുകളും വൈറലാകുന്നു.

തിരുവനന്തപുരം; തിരുവനന്തപുരം കോര്‍പ്പറേഷനിലെതാല്‍ക്കാലിക നിയമത്തിനായുള്ള ശുപാര്‍ശ കത്ത് വിവാദം ശക്തമാകുന്നതിനിടെ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നല്‍കിയ നിരവധി ശുപാര്‍ശകത്തുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

എഐസിസി ജനറല്‍ സക്രട്ടറി കെ.സി വേണുഗോപാല്‍ മുതല്‍ ഷാഫി പറമ്പില്‍ എംഎല്‍എ വരെയുള്ള നിരവധി നേതാക്കളുടെ പേരിലുള്ള ശുപാര്‍ശ കത്തുകളാണ് പ്രചരിക്കുന്നത്.

ഉമ്മന്‍ചാണ്ടിസര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാര്‍ അഭിഭാഷകരുടടെ നിയമത്തിനായി അയച്ച ശുപാര്‍ശ കത്തുകളാണിവ. ചില മാധ്യമങ്ങളും ഈ കത്തുകള്‍ പുറത്തുവിടുന്നുണ്ട്.

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പുറമെ ലീഗ് എംഎല്‍എമാരുടെ പേരിലുള്ള കത്തുകളുടം പുറത്ത് വന്നിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top