Section

malabari-logo-mobile

തിരൂരങ്ങാടി നഗരസഭയില്‍ 17 കോടി രൂപയുടെ നീര്‍ത്തടാധിഷ്ഠിത പദ്ധതി എസ്റ്റിമേറ്റ് തയ്യാറായി

HIGHLIGHTS : A watershed project estimate of Rs 17 crore has been prepared in Tirurangadi Municipal Corporation

urangaതിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയില്‍ 17 കോടി രൂപയുടെ നീര്‍ത്തടാധിഷ്ഠിത പദ്ധതി എസ്റ്റിമേറ്റ് തയ്യാറായി. കെ, പി എ മജീദ് എം എല്‍ എ യുടെയും നഗരസഭയുടെയും സോയില്‍ ആന്റ് വാട്ടര്‍ കണ്‍സര്‍വേഷന്റെയും നേതൃത്വത്തില്‍ തോടുകളുടെയും കുളങ്ങളുടെയും സര്‍വേ നടത്തിയാണ് പദ്ധതി തയ്യാറാക്കിയത്.

കാര്‍ഷിക മേഖലക്ക് ഉപയുക്തമായ വി,സി.ബികള്‍, തോട് പാര്‍ശ്വഭിത്തികള്‍, ചെക്ക് ഡാമുകള്‍, കനാലുകള്‍ വിവിധ പൊതു കുളങ്ങള്‍, തുടങ്ങിയവയില്‍ വിശദമായി എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. സംസ്ഥാന -കേന്ദ്ര ഏജന്‍സികളില്‍ നിന്നും ഫണ്ട് ലഭ്യമാക്കി പദ്ധതി നടപ്പാക്കകയാണ് ലക്ഷ്യം. സപ്തംബര്‍ 20.22. തിയ്യതികളിലാണ് സര്‍വെ നടത്തിയത്. മഞ്ചേരി സോയില്‍ ആന്റ് കണ്‍സര്‍വേഷന്‍ ഓഫീസര്‍ സി.കെ സബീന. ഓവര്‍സിയര്‍ അബ്ദുല്‍ഗഫൂര്‍, സര്‍വെയര്‍ ദിനേശന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്.

sameeksha-malabarinews

ഫണ്ട് ലഭ്യമാകുന്നതോടെ നഗരസഭയിലെ വിവിധ പാടശേഖരങ്ങള്‍ക്ക് കീഴിലെ കാലങ്ങളായുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. സര്‍വെയിലും ഭരണസമിതി നേരത്തെ നടത്തിയ വയല്‍യാത്രിയിലും കാര്‍ഷിക വികസന സമിതിയിലും കര്‍ഷകര്‍ ചൂണ്ടിക്കാണിച്ച വിവിധ ആവശ്യങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതായി നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അറിയിച്ചു. എസ്റ്റിമേറ്റ് അടുത്ത ദിവസം സര്‍ക്കാറിന് സമര്‍പ്പിക്കും. നിലവില്‍ ഇറിഗേഷന് കീഴിലെ പദ്ധതികളുടെ മെയിന്റനന്‍സ് സംബന്ധിച്ച് ഇറിഗേഷന്‍ വിഭാഗവും റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!