Section

malabari-logo-mobile

ലോകകപ്പ് വേദി കാക്കാന്‍ തിരൂരങ്ങാടി ചുള്ളിപ്പാറ സ്വദേശിയും

HIGHLIGHTS : തിരൂരങ്ങാടി :ഖത്തറിന്റെ മണ്ണില്‍ ലോകമാമാങ്കത്തിന്റെ പന്തുരുളാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ അല്‍ ജനൂബ് സ്റ്റേഡിയത്തില്‍ സ്പെക്ടറേറ്റര്‍ സര്‍വീസ് വ...

തിരൂരങ്ങാടി :ഖത്തറിന്റെ മണ്ണില്‍ ലോകമാമാങ്കത്തിന്റെ പന്തുരുളാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ അല്‍ ജനൂബ് സ്റ്റേഡിയത്തില്‍ സ്പെക്ടറേറ്റര്‍ സര്‍വീസ് വകുപ്പില്‍ വളണ്ടിയര്‍ ആവാന്‍ ഭാഗ്യം ലഭിച്ച് തിരൂരങ്ങാടി ചുള്ളിപ്പാറ സ്വദേശി താണിയേപ്പില്‍ അബ്ദുനാസര്‍ ഖദീജ ദമ്പതികളുടെ മകന്‍ ഷെഫീഹ് മുനീസ്.

പ്രീ ക്വാര്‍ട്ടര്‍ ഉള്‍പ്പെടെ ഫ്രാന്‍സ്, ഡെന്മാര്‍ക്ക്, ഉറുഗ്വ, സ്‌പെയിന്‍ തുടങ്ങിയ വമ്പന്‍ ടീമുകളുടെ മത്സരങ്ങള്‍ക്കാണ് അല്‍ ജനൂബ് സ്റ്റേഡിയം സാക്ഷിയാവുന്നത്. അഞ്ചുലക്ഷം അപേക്ഷകളില്‍ നിന്നുള്ള ഇരുപതിനായിരം വളണ്ടീയര്‍മാരില്‍ ഉള്‍പ്പെട്ടത് ജീവിതത്തിലെ വലിയസൗഭാഗ്യങ്ങളില്‍ പെട്ടതാണെന്ന് ഷെഫിഹ് മുനീസ് കൂട്ടിച്ചേര്‍ത്തു. നേരത്തെ 2021 ല്‍ ഫിഫ അറബ് കപ്പിലും, 2019, 2022 വര്‍ഷങ്ങളില്‍ നടന്ന ഫിഫ ക്ലബ് ലോകകപ്പിലും, അറേബ്യന്‍ ഗള്‍ഫ് കപ്പിലും വോളന്റന്റിയറായി സേവനമാനുഷിച്ചു പരിചയമുണ്ട് മുനീസിന്.

sameeksha-malabarinews

പ്രാദേശിക തലത്തിലെ ഏറ്റവും വലിയ ടൂര്‍ണമെന്റായ അമീര്‍ കപ്പിന്റെ ഫൈനലുകളിലും വോളന്റിയര്‍ ആയിട്ടുണ്ട് ഇദ്ദേഹം. ലോകകപ്പിനുവേണ്ടി നിര്‍മിച്ച രണ്ടാമത്തെ സ്റ്റേഡിയമായ അല്‍ ജനൂബ് സ്റ്റേഡിയത്തില്‍ ആയിരുന്നു പ്രഥമ വോളന്റീയര്‍ സേവനം. ചെറുപ്പം മുതലേ ബ്രസില്‍ ഫാനായ ഇദ്ദേഹം ബ്രസീലിന്റെ മത്സരങ്ങള്‍ നേരില്‍ കാണാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുനീസ് കൂട്ടിച്ചേര്‍ത്തു.

ശാന്തപുരം അല്‍ ജാമിഅയില്‍ പഠനം പൂര്‍ത്തിയാക്കി ഒരു സ്വകാര്യ കമ്പനിയില്‍ ജോലിചെയ്യുകയാണ് ഇപ്പോള്‍. ഗള്‍ഫ് മാധ്യമം ഖത്തര്‍ എഡിഷനില്‍ പാര്‍ട്ട് ടൈം ആയിട്ട് ജോലിയും ചെയ്യുന്നുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!