Section

malabari-logo-mobile

പത്ത് മണിക്ക് ഹോസ്റ്റലില്‍ കയറണമെന്ന് നിര്‍ദേശം; കോഴിക്കോട് മെഡിക്കല്‍ കോളജ് ലേഡീസ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനികളുടെ പ്രതിഷേധം

HIGHLIGHTS : Protest by female students at Kozhikode Medical College Ladies Hostel

കോഴിക്കോട് മെഡിക്കല്‍ കോളജ് ലേഡീസ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികള്‍ റോഡില്‍ ഇറങ്ങി പ്രതിഷേധിക്കുന്നു. ഹോസ്റ്റല്‍ രാത്രി 10 മണിക്ക് അടക്കുന്നതിനെതിരെയാണ് വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധിക്കുന്നത്. പ്രാക്ടിക്കല്‍ ക്ലാസ്സ് ഉള്‍പ്പെടെയുള്ളവ കഴിഞ്ഞ് എത്തുമ്പോള്‍ സമയം ഒരുപാട് വൈകാറുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഇത്തരം നിയന്ത്രണങ്ങള്‍ ഇല്ലെന്നും പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് നിയന്ത്രണങ്ങള്‍ ഉള്ളതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ആണ്‍കുട്ടികള്‍ക്ക് ഇല്ലാത്ത എന്ത് വ്യത്യാസമാണ് പെണ്‍കുട്ടികള്‍ക്ക് ഇവിടെയുള്ളത് വിദ്യാര്‍ത്ഥിനികള്‍ ചോദിക്കുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുല്യമായ നീതി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഈ സമയക്രമീകരണം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥിനികള്‍ റോഡില്‍ ഇറങ്ങി പ്രതിഷേധിക്കുന്നത്.

sameeksha-malabarinews

ഇതിന് മുന്‍പും വിഷയം ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നും നടപടിയൊന്നും ഉണ്ടായില്ലന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. പ്രിന്‍സിപ്പല്‍ സ്ഥലത്തില്ലാത്തതിനാല്‍ നാളെ ചര്‍ച്ച ചെയ്യാമെന്ന ഉറപ്പില്‍ നിലവില്‍ വിദ്യാര്‍ഥിനികള്‍ പ്രതിഷേധം അവസാനിപ്പിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!