Section

malabari-logo-mobile

രബിത്തിന് ലോക്ക്ഡൗണ്‍ ഒഴിവുകാലം കലയുടെ വസന്തകാലം

HIGHLIGHTS : ഹംസ കടവത്ത് പരപ്പനങ്ങാടി: കോവിഡ് 19 നെ ചെറുക്കാന്‍ നാട് ഒന്നടങ്കം വീടുകളില്‍ ഒഴിഞിരിക്കുമ്പോള്‍ കിഴക്കെ പുരക്കല്‍ രബിത്തിന് വരയും വര്‍ണവും പകര്‍ന്ന...

ഹംസ കടവത്ത്
പരപ്പനങ്ങാടി: കോവിഡ് 19 നെ ചെറുക്കാന്‍ നാട് ഒന്നടങ്കം വീടുകളില്‍ ഒഴിഞിരിക്കുമ്പോള്‍ കിഴക്കെ പുരക്കല്‍ രബിത്തിന് വരയും വര്‍ണവും പകര്‍ന്ന് ഈ സമയം കലയുടെ വസന്തകാലമാവുകയാണ്. പാഴ്‌വസ്തുകളില്‍ തടവി കവിത വിടരുന്ന രചനകളാണ് രബിത്തിന്റെ വിരലുകളില്‍ നിന്ന് വിരിഞിറങ്ങിയിട്ടുള്ളത്.

ബോട്ടില്‍ എമ്പോസിംങ് ആര്‍ട്ടും, മരപ്പലകയില്‍ ചെയ്ത പെയിന്റിംഗുമാണ് രബിത്ത് ഒഴിവുകാലത്തെ വര്‍ണാഭമാക്കിയത്. ചിത്രരചനയില്‍ പ്രാഥമിക പഠനം പോലും ലഭിച്ചിട്ടില്ലാത്ത ഈ കലാകാരന്‍ സ്വയം പ്രയത്‌നത്തിലൂടെയാണ് വേറിട്ട പ്രകടനങ്ങള്‍ കാഴ്ച്ചവെച്ചത്. ചുമരുകളില്‍ മ്യൂറല്‍ പെയ്ന്റിംഗും, പെയ്ന്റിംഗും ചെയ്തു വരുന്ന ഈ യുവാവ് പഠനത്തിന് ശേഷം ആശാരിപ്പണിയില്‍ സജീവമാണ്.

sameeksha-malabarinews

മരപ്പണിയില്‍ നിപുണനായ പിതാവ് കിഴക്കെ പുരക്കല്‍ രാമകൃഷ്ണന്റെ മൂന്നാമത്തെ പുത്രനാണ് രബിത്ത്, പിതൃ സഹോദരന്‍ ശബ്‌നം മുരളിയാണ് രബിത്തിലെ കല വൈവിധ്യം തിരിച്ചറിഞ്ഞ് മുഖ്യധാരയിലെത്താന്‍ വഴി തെളിയിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!