മലപ്പുറം: ജില്ലയില്‍ വിദേശത്തു നിന്ന് വന്ന്, സര്‍ക്കാര്‍ തയാറാക്കിയിരിക്കുന്ന ക്വാറന്റൈന്‍ ക്യാമ്പുകളിലേക്ക് പോകുന്ന പ്രവാസികള്‍ക്ക് ക്യാമ്പുകളില്‍ ഉപയോഗിക്കുന്നതിനായി, കേരള റീട്ടയില്‍ ഫൂട്ട് വിയര്‍ അസോസിയേഷന്‍ (KRFA) മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പാദരക്ഷകള്‍ കൈമാറി. ശനിയാഴ്ച ഉച്ചക്ക് കളക്ടറേറ്റില്‍ എത്തി ആയിരത്തോളം പാദരക്ഷകളാണ് മലപ്പുറം എഡിഎം മെഹറലിക്ക് കൈമാറിയത്.
ചടങ്ങില്‍ ഗഞഎഅ ജില്ലാ സെക്രട്ടറി നാസര്‍, പാണ്ടിക്കാട്, വിവിധ മണ്ഡലം നേതാക്കളായ സമദ് പുലാമന്തോള്‍, മുജീബ് ജുമാന, ഹാബില്‍ മലപ്പുറം, നിസ്താര്‍ ചട്ടിപ്പറമ്പ്, മന്‍സൂര്‍ മഞ്ചേരി തുടങ്ങിയവര്‍ പങ്കെടുത്തു.



