Section

malabari-logo-mobile

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ അനുവദിക്കപ്പെട്ട പ്രവാസികളെ കൂട്ടാന്‍ കരിപ്പൂരിലെത്തുന്ന വാഹനങ്ങളുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം

HIGHLIGHTS : മലപ്പുറം ; കോവിഡ് 19ന്റെ സാഹചര്യത്തില്‍ പ്രത്യേക വിമാനങ്ങളില്‍ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്തിലെത്തുന്നവരില്‍ വീടുകളില്‍ ക്വാറന്റൈനില്‍ കഴിയാന്‍ ...

മലപ്പുറം ; കോവിഡ് 19ന്റെ സാഹചര്യത്തില്‍ പ്രത്യേക വിമാനങ്ങളില്‍ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്തിലെത്തുന്നവരില്‍ വീടുകളില്‍ ക്വാറന്റൈനില്‍ കഴിയാന്‍ അനുവദിക്കപ്പട്ട ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്‍മാര്‍ , 10 വയസ്സിന് താഴെയുള്ള കുട്ടികള്‍, മെഡിക്കല്‍ എമര്‍ജന്‍സി, മരണം/ ശവസംസ്‌കാരം എന്നിവയുമായി ബന്ധപ്പെട്ടുവരുന്നവര്‍ തുടങ്ങിയവര്‍ വീടുകളിലെത്താന്‍ സ്വയം വാഹന സൗകര്യം ഏര്‍പ്പെടുത്തുന്നുണ്ടെങ്കില്‍ വാഹനത്തിന്റെ വിവരങ്ങള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് മലപ്പുറം ജില്ലാകലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.

വിമാനം എത്തുന്നതിന് നാല് മണിക്കൂര്‍ മുന്‍പെങ്കിലും https://forms.gle/Cjo7TKuUU3MgdJeZ8 എന്ന ഗൂഗിള്‍ ഫോമില്‍ രജിസ്റ്റര്‍ ചെയ്യണം. ഡ്രൈവര്‍ മാത്രമുള്ള വാഹനങ്ങള്‍ക്കാണ് അനുമതി. ഡ്രൈവര്‍ മാസ്‌കും കയ്യുറകളും നിര്‍ബന്ധമായും ധരിക്കണം. ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നില്‍ കൂടുതല്‍ യാത്രക്കാരെ യാതൊരു കാരണവശാലും ഒരു വാഹനത്തില്‍ അനുവദിക്കില്ല.

sameeksha-malabarinews

വാഹനത്തിന്റെ മുന്‍സീറ്റില്‍ ഡ്രൈവര്‍ക്കു പുറമെ മറ്റ് യാത്രക്കാരെയും അനുവദിക്കില്ലയെന്നും ജില്ലാകലക്ടര്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!