Section

malabari-logo-mobile

റിപ്പോ നിരക്ക് ഉയര്‍ത്തി ആര്‍ബിഐ; റിപ്പോ 4.9 ശതമാനം

HIGHLIGHTS : RBI raises repo rate; Repo 4.9 percent

ബാങ്കുകള്‍ക്കു നല്‍കുന്ന പണത്തിന്റെ പലിശനിരക്കായ റിപ്പോ നിരക്ക് ഉയര്‍ത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). 4.40 ശതമാനത്തില്‍നിന്ന് 4.90 ശതമാനമായാണു റീപ്പോ നിരക്ക് ഉയര്‍ത്തിയത്. 50 ബേസിസ് പോയിന്റ് വര്‍ധനവാണ് ആര്‍ബിഐ വരുത്തിയിരിക്കുന്നത്. ഇതോടെ ബാങ്കുകള്‍ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ കൂട്ടും.

പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് വീണ്ടും പലിശ കൂട്ടാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്.

sameeksha-malabarinews

ഇത്തവണ നിരക്കുകള്‍ ഉയരുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ധന നയ സമിതി അവലോകനത്തിനു ശേഷം റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 0.4% കൂട്ടിയിരുന്നു. ഇതിനെ തുടര്‍ന്ന് എല്ലാ ബാങ്കുകളും വായ്പ നിക്ഷേപ പലിശകള്‍ വര്‍ധിപ്പിച്ചിരുന്നു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!