Section

malabari-logo-mobile

റേഷന്‍ വ്യാപാരികള്‍ വ്യാഴാഴ്ച്ച കടയടച്ച് സമരം ചെയ്യുന്നു

HIGHLIGHTS : The ration traders are striking by closing shops on Thursday

മലപ്പുറം: കേരളത്തിലെ റേഷന്‍ വ്യാപാരി സംയുക്ത സമിതിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് ഏഴാം തീയതി വ്യാഴാഴ്ച റേഷന്‍ കടകള്‍ അടച്ചിട്ടു കൊണ്ട് കലക്ടറേറ്റിനു മുന്നില്‍ നടത്തുന്ന ധര്‍ണ്ണസമരത്തില്‍ തിരൂരങ്ങാടി താലൂക്കിലെ മുഴുവന്‍ റേഷന്‍ വ്യാപാരികളെയും പങ്കെടുപ്പിച്ചുകൊണ്ട് വന്‍ വിജയമാക്കുവാന്‍ ഇന്നലെ ചേര്‍ന്ന സംയുക്ത സമിതി തീരുമാനിച്ചു.

താല്‍ക്കാലികമായി 2018 ല്‍ നടപ്പില്‍ വരുത്തിയറേഷന്‍ വ്യാപാരികളുടെ വേദന പാക്കേജ് വര്‍ദ്ധനവ് നിരന്തരം സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടും, റേഷന്‍ വ്യാപാരികള്‍ക്ക് യാതൊരുവിധ ഗുണവും ഇല്ലാത്ത ക്ഷേമനിധി പുനരാവിഷ്‌കരിക്കണം എന്ന ആവശ്യവും, പുതിയതായി നിലവില്‍ വന്ന KTPDSഓര്‍ഡറില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുമാണ് സമരം സംഘടിപ്പിച്ചിട്ടുള്ളത് എന്ന് സമരസമിതി നേതാക്കളായ കേരള സ്റ്റേറ്റ് റീട്ടയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ താലൂക്ക് പ്രസിഡണ്ട് നാസര്‍ വേങ്ങര, ഓള്‍ കേരള റീറ്റെയില്‍ വേര്‍ഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ താലൂക്ക് ജനറല്‍ സെക്രട്ടറി ജയകൃഷ്ണന്‍ കിഴക്കേടത്ത്, താലൂക്ക് പ്രസിഡണ്ട് ബഷീര്‍ പൂവഞ്ചേരി എന്നിവര്‍ അറിയിച്ചു.

sameeksha-malabarinews

ചടങ്ങില്‍ തുളസീദാസ്പി വി,ഷാഹുല്‍ വേങ്ങര, കാദര്‍ ഹാജി വി പി, ബാവ പടിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!