അബുദാബിയില്‍ ഏഴു വയസ്സുകാരിയെ ബലാത്സംഗം ചെയ്‌ത തിരൂര്‍ സ്വദേശിക്ക്‌ വധശിക്ഷ

16473അബുദാബി: ഏഴു വയസുകാരിയെ ബലാത്സംഗം ചെയ്‌ത തിരൂര്‍ സ്വദേശിക്ക്‌ അബുദാബിയില്‍ വധശിക്ഷ. കുട്ടി പഠിക്കുന്ന സ്‌കൂളിലെ ക്ലീനറാണ്‌ ഇയാള്‍. സ്‌കൂളിലെ അടുക്കളയില്‍ വെച്ചാണ്‌ സ്വദേശിയായ പെണ്‍കുട്ടിയെ 56 കാരനായ ഇയാള്‍ ബലാത്സംഗം ചെയ്‌തത്‌.

അബുദാബി കോടതിയാണ്‌ ഇയാള്‍ക്ക്‌ വധശിക്ഷ വിധിച്ചത്‌. 2013 ലാണ്‌ സംഭവം നടന്നത്‌. ശാരീരികമായും മാനസികമായും നേരിട്ട നഷ്ടങ്ങള്‍ കണക്കിലെടുത്ത്‌ കുട്ടിയുടെ കുടുംബത്തിന്‌ സ്‌കൂളും പ്രതിയും ചേര്‍ന്ന്‌ അല്‍പത്‌ ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന്‌ വിധിയില്‍ പറയുന്നുണ്ട്‌. പ്രതിക്ക്‌ മാപ്പു നല്‍കരുതെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും കുട്ടിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ്‌ പരമാവധി ശിക്ഷയായ വധ ശിക്ഷ വിധിച്ചത്‌.

2013 ല്‍ ഈ കേസില്‍ ക്രിമിനല്‍ കോടതിയും ഫസ്റ്റ്‌ അപ്പീല്‍ കോടതിയും ഇയാള്‍ക്ക്‌ വധശിക്ഷ വിധിച്ചിരുന്നു. പ്രതി അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന്‌ 2014 ജനുവരിയില്‍ സെഷന്‍സ്‌ കോടതി പുനര്‍ വിചാരണ നടത്താന്‍ ഉത്തരവിടുകയായിരുന്നു.

Related Articles