ജെനീലിയ തിരിച്ചു വരുന്നു

genelia_dsouza-1920x1080ബോളിവുഡിന്റെ സുന്ദരി ജനീലിയ ഡിസൂസ സിനിമാരംഗത്തേക്കുള്ള തിരിച്ചു വരവിനൊരുങ്ങുന്നു. ബോളിവുഡ് നടന്‍ റിതേഷ് ദേശ്മുഖിനെ ജനിലീയ വിവാഹം ചെയ്തത് 2012 ലാണ്. അതിനു ശേഷവും സിനിമയില്‍ സജീവമായിരുന്ന ജനീലിയ, കഴിഞ്ഞ വര്‍ഷം നവംബറില്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.

ഇപ്പോഴിതാ താന്‍ സിനിമയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതായി ജനീലിയ തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. മുംബയില്‍ പാംപേഴ്‌സിന്റെ പ്രചരണത്തിനിടെയാണ് ജനീലിയ മാധ്യമങ്ങളോട് മനസ് തുറന്നത്.

ഞാന്‍ സിനിമ ഉപേക്ഷിച്ചിട്ടില്ല. ചെറിയൊരു ഇടവേള ആരാണ് ആഗ്രഹിക്കാത്തത്. അത് മാത്രമെ ഞാനും എടുത്തിട്ടുള്ളു. സിനിമ എന്നും എന്നെ സന്തോഷിപ്പിച്ചിട്ടേയുള്ളൂ. അതിനാല്‍ തന്നെ സിനിമയിലേക്ക് മടങ്ങുന്നതില്‍ സന്തോഷമേയുള്ളൂ ജനീലിയ പറഞ്ഞു.

തേരേ നല്‍ ലവ് ഹോ ഗയാ, ജാനേ തൂ യാ ജാനേ യാ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയായ ജനീലിയ, ഉറുമി എന്ന സിനിമയിലൂടെ മലയാളികള്‍ക്കും പ്രിയങ്കരിയാണ്. ശങ്കര്‍ സംവിധാനം ചെയ്ത ബോയിസ് എന്ന ചിത്രത്തിലൂടെയായിരുന്നു ജനീലിയയുടെ അരങ്ങേറ്റം.

Related Articles