പറവൂര്‍ :മാസങ്ങളായി പതിനാലുകാരിയായ വിദ്യാര്‍ത്ഥിനിയെ പള്ളിമേടയില്‍ വെച്ച് പീഡിപ്പിച്ച വൈദികനെ പോലീസ് തിരയുന്നു. ലത്തീന്‍ കത്തോലിക്കാ സമഭയുടെ പുത്തന്‍വേലിക്കര പറങ്കിനാട്ടിയ കുരിശ്ര് ലൂര്‍ദ്‌മാത പളളി വികാരിയും ധ്യാനഗുരവുമായ ഫാ എഡ്വിന്‍ സിഗ്രേസിനെതിരെയാണ് പോലീസ് കേസെടുത്ത് തിരിച്ചലാരംഭിച്ചത്.
പള്ളിയുടെ മേടയിലേക്ക് പെണ്‍കുട്ടിയെ നിരന്തരം കൂട്ടക്കൊണ്ടു പോകുന്നതില്‍ സംശയം തോന്നിയ രക്ഷിതാക്കള്‍ ,കുട്ടിയെ ചോദ്യം ചെയ്‌തതതില്‍ നിന്നാണ് വൈദികന്റെ ലൈംഗികപീഢനത്തെ കുറിച്ച് വിവരം ലഭിക്കുന്നത് കഴി്‌ഞ്ഞ ജനുവരി മുതല്‍ പീഢിപ്പിക്കപെടുകയാണന്ന് പെണ്‍കുട്ടി പറഞ്ഞു. തുടര്‍ന്ന് രക്ഷിതാക്കള്‍ രൂപതയിലും പോലീസിലും പരാതിപ്പെടുകയായിരുന്നു.
ഗായകനും പ്രഭാഷകനും എഴുത്തകാരനുമായ ഫാദര്‍ എഡ്വിന്‍ സിഗ്രോസ് നിരവധി ഭക്തിഗാന സിഡികള്‍ ഇറക്കിയിട്ടുണ്ട്. പ്രമുഖ ധ്യാനഗുരുവായ ഇയാള്‍ ഇന്ത്യക്ക് പുറത്തും നിരവധി പരിപാടികള്‍ നടത്താറുണ്ട്. ഇയാളുടെ ധ്യാനം കൊള്ളാന്‍ സ്‌ത്രീകളടക്കം വന്‍ജനാവലിയാണ് ഉണ്ടാവാറ്.



