പെട്രോള്‍, ഡീസല്‍ വില കുറച്ചു

ന്യൂ ഡല്‍ഹി: പെട്രോള്‍ ഡീസല്‍ വില കുറക്കാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചു. പെട്രോള്‍ ലിറ്ററിന് 49 പൈസയും ഡീസലിന് ഒരു രൂപ 21 പൈസയുമാണ് കുറച്ചത്. എണ്ണവില അവലോകനം ചെയ്യുന്നതിനുള്ള എണ്ണകമ്പനികളുടെ യോഗത്തിലാണ് തീരുമാനം.

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞതിനെ തുടര്‍ന്നാണ് പെട്രോള്‍ ഡീസല്‍ വില കുറക്കാന്‍ കമ്പനികള്‍ തീരുമാനിച്ചത്. പുതുക്കിയ വില ഇന്ന് (01-04-2015) അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും.

അതേസമയം ബജറ്റ് നിര്‍ദ്ദേശപ്രകാരം ബ്രാന്‍ഡഡ് പെട്രോളിനും ഡീസലിനും ഇന്നുമുതല്‍ വിലകൂടും. ഇന്ധനത്തിന്റെ വില്‍പനനികുതി സംസ്ഥാന സര്‍ക്കാര്‍ കൂട്ടിയതിനാല്‍ പെട്രോള്‍ഡീസല്‍ വില കൂടുന്നുണ്ട്.

Share news
error: Content is protected !!
Scroll to Top