Section

malabari-logo-mobile

കൂലി ചോദിച്ച ദലിത് തൊഴിലാളിയെ ഭൂവുടമയുടെ മകന്‍ തല്ലിക്കൊന്നു

HIGHLIGHTS : ദില്ലി : ജോലി ചെയ്തതിന് കൂലി ചോദിച്ചെത്തിയ തൊഴിലാളിയെ ഭൂവുടമയായ മുന്‍ സൈനികോദ്യോഗസ്ഥന്റ കൊച്ചുമകന്‍ തല്ലിക്കൊന്നു.

up newsദില്ലി : ജോലി ചെയ്തതിന് കൂലി ചോദിച്ചെത്തിയ തൊഴിലാളിയെ ഭൂവുടമയായ മുന്‍ സൈനികോദ്യോഗസ്ഥന്റ കൊച്ചുമകന്‍ തല്ലിക്കൊന്നു. ആഗ്രയിലെ കത്ര വാസിര്‍ ഖാനിലാണ് കേവലം തൊഴിലാളി കൊല്ലപ്പെട്ടത്. 40 കാരനായ പപ്പു എന്ന ദലിത് തൊഴിലാളിയെയാണ് റിട്ട. മേജര്‍ എം. എല്‍ ഉപാധ്യായയുടെ കൊച്ചു മകന്‍ ജയകൃഷ്ണന്‍ ക്രൂരമായി തല്ലിക്കൊന്നത്.

ഇവരുടെ ഭൂമിയില്‍ ജോലി ചെയ്തതിന്റെ കൂലിയായി 100 രൂപ ആവശ്യപ്പെട്ട് പപ്പു വൈകിട്ട് എത്തിയപ്പോഴാണ് സംഭവം. കൂലിയെ ചൊല്ലി ജയകൃഷ്ണനും പപ്പുവും തമ്മില്‍ വഴക്കായി. തര്‍ക്കത്തെ തുടര്‍ന്ന് പപ്പുവിനെ സമീപത്തെ വയലിലേക്ക് തള്ളിയിട്ട ജയകൃഷ്ണന്‍ വടി ഉപയോഗിച്ച് ഇയാളെ ക്രൂരമായി മര്‍ദിച്ചു. സാരമായി പരിക്കേറ്റ പപ്പു അവിടെ വെച്ചു തന്നെ മരിച്ചു.

sameeksha-malabarinews

ഇതിനു ശേഷം ജയകൃഷ്ണന്‍ വീട്ടിലേക്ക് പോയെങ്കിലും, സംഭവമറിഞ്ഞ് രോഷാകുലരായെത്തിയ ജനക്കൂട്ടത്തെ ഭയന്ന് മുങ്ങി. ആള്‍ക്കൂട്ടം ജയകൃഷ്ണന്റെ വീടിനു നേരെ കല്ലേറു നടത്തി. രണ്ട് വാഹനങ്ങള്‍ കത്തിക്കുകയും ജയകൃഷ്ണന്റെ മുത്തച്ഛനായ മുന്‍ മേജറെ രണ്ട് തവണ ആക്രമിക്കുകയും ചെയ്തു. പരിക്കേറ്റ ഇയാള്‍ ആശുപത്രിയിലാണ്. എത്മാദുല പൊലീസ് ഇവര്‍ക്കെതിരെ ലാത്തിച്ചാര്‍ജ് നടത്തി. ഇവര്‍ക്കെതിരെ റബര്‍ ബുള്ളറ്റ് പ്രയോഗിക്കുകയും ചെയ്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!