വിലക്കുകളില്ലാതെ സ്വവര്‍ഗാനുരാഗികളായ മലയാളിയുവാക്കള്‍ അമേരിക്കയില്‍ വിവാഹിതരായി (വീഡിയോ)

CALIFORNIA NEWS കാലിഫോര്‍ണിയ :ചുംബനം പോലും അശ്ലീലമാകുന്ന മലയാളി സമൂഹത്തിന്‌ ഇത്തരമൊരു വിവാഹത്തെ കുറിച്ച്‌ ചിന്തിക്കാന്‍ പോലുമാകില്ല. എന്നാലിതാ അമേരിക്കയിലെ കാലിഫോര്‍ണിയില്‍ താമസിക്കുന്ന രണ്ട്‌ മലയാളിയുവാക്കള്‍ ബന്ധുക്കളുടെയും സുഹൃത്തക്കളുടെയും ആശിര്‍വാദത്തോടെയും അനുവാദത്തോടെയും വിവാഹം കഴിച്ച്‌ ഒന്നായി ജിവിക്കുന്നു.
ഒരു ഡേറ്റിങ്ങ്‌ സൈറ്റിലുടെ പരിചയപ്പെട്ട കാര്‍ത്തിക്‌ സന്ദീപ്‌ എന്നീ രണ്ട്‌ മലയാളി യുവാക്കളാണ്‌ കഴിഞ്ഞ ജനുവരി 18മുതല്‍്‌ വിവാഹിതരായി അടിച്ചുപൊളിച്ച്‌ കഴിയുന്നത്‌. മൂന്ന്‌ വര്‍ഷത്തെ പ്രണയത്തിന്‌ ശേഷമായിരുന്നു വിവാഹം തുടക്കത്തില്‍ വീട്ടുകാര്‍ എതിര്‍പ്പ്‌ പ്രകടിപ്പിച്ചെങ്ങിലും പിന്നീട്‌ വിവാഹത്തിന്‌ സമ്മതിക്കുകയായിരുന്നു.
ഇവരുടെ വിവാഹത്തിന്റെ മനോഹരമായ വീഡിയോ ആല്‍ബം ഒന്നു കണ്ടുനോക്കാം…….

[youtube]https://www.youtube.com/watch?v=dLqdOMkEWRU[/youtube]

 

 

 

Share news
error: Content is protected !!
Scroll to Top