Section

malabari-logo-mobile

രാജീവ് ചന്ദ്രശേഖറും, ജോതിരാജ് സിന്ധ്യയും കേന്ദ്രമന്ത്രിമാരാകും: രണ്ടാം മോദി മന്ത്രിസഭയില്‍ അഴിച്ചുപണി

HIGHLIGHTS : ദില്ലി:  രണ്ടാം മോദി മന്ത്രിസഭ ആദ്യത്തെ അഴിച്ചപണിക്കൊരുങ്ങുന്നു. മലയാളിയും ഏഷ്യാനെറ്റ് ഉടമയുമായ രാജീവ് ചന്ദ്രശേഖറും, മുന്‍ കോണ്‍ഗ്രസ് നേതാവ് വിജയര...

ദില്ലി:  രണ്ടാം മോദി മന്ത്രിസഭ ആദ്യത്തെ അഴിച്ചപണിക്കൊരുങ്ങുന്നു. മലയാളിയും ഏഷ്യാനെറ്റ് ഉടമയുമായ രാജീവ് ചന്ദ്രശേഖറും, മുന്‍ കോണ്‍ഗ്രസ് നേതാവ് വിജയരാജ് സിന്ധ്യയും മന്ത്രിമാരാകും. 43 പേര്‍ പുതുതായി മന്ത്രിമാരാകും.രാജീവ് ചന്ദ്രശേഖര്‍ നിലവില്‍ കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭ അംഗമാണ്.

പുതിയ മന്ത്രിമാര്‍

sameeksha-malabarinews

1.നാരായണ് റാണെ
2. സര്‍ബാനന്ദ സൊനോവാള്‍
3. വീരേന്ദ്രകുമാര്‍
4. ജ്യോതിരാതിദ്യ സിന്ധ്യ
5. ആര്‍.പി.സിംഗ്
6. അശ്വിനി വൈഷ്ണവ്
7. പശുപതി കുമാര്‍ പരസ്
8. കിരണ് റിജ്ജിജു
9. രാജ് കുമാര്‍ സിംഗ്
10. ഹര്‍ദീപ് സിംഗ് പുരി
11. മന്‍ഷുക് മാണ്ഡവ്യ
12. ഭൂപേന്ദ്രര്‍ യാദവ്
13. പര്‍ശോതം രുപാല
14. ജി കിഷന്‍ റെഡ്ഡി
15. അനുരാഗ് സിംഗ് താക്കൂര്‍
16. പങ്കജ് ചൌധരി
17. അനുപ്രിയ സിംഗ് പട്ടേല്‍
18. ഡോ. സത്യ പാല്‍ സിംഗ് ബാഗല്‍
19. രാജീവ് ചന്ദ്രശേഖര്‍
20 സുശ്രീ ശോഭ കരന്തലജെ
21. ഭാനു പ്രതാപ് സിംഗ് വര്‍മ
22. ദര്‍ശന വിക്രം ജര്‍ദോശ്
23.മീനാക്ഷി ലേഖി
24. അന്നപൂര്‍ണ ദേവി
25. എ. നാരായണസ്വാമി
26. കൌശല്‍ കിഷോര്‍
27. അജയ് ഭട്ട്
28. ബി.എല്‍.വര്‍മ്മ
29. അജയ് കുമാര്‍
30.ചൌഹാന്‍ ദേവുനിഷ്
31. ഭഗവന്ത് ഖൂബ
32. കപില്‍ പട്ടീല്‍
33. സുശ്രീ പ്രതിമ ഭൌമിക്
34. ഡോ. ശുഭാസ് സര്‍ക്കാര്‍
35. ഡോ. ഭഗ്വന്ത് കിഷനോരെ കരന്ത്
36. ഡോ. രാജ്കുമാര്‍ രജ്ഞന്‍ സിംഗ്
37. ഡോ.ഭാരതി പ്രവിന്‍ പവാര്‍
38. ബിശേഷ്വര്‍ ടുഡു
39. ശാന്തനു താക്കൂര്‍
40. ഡോ.മുജ്ഞപ്ര മഹേന്ദ്രഭായി
41. ജോണ് ബര്‍ള
42. ഡോ.എല്‍.മുരുകന്‍
43 നിഷിന്ത് പ്രാമണിക്
എന്നിവരായിരിക്കും സത്യപ്രതിജ്ഞ ചെയ്യുക

രാജി വെക്കുന്ന മന്ത്രിമാര്‍
ഡോ.ഹര്‍ഷവര്‍ധന്‍ – ആരോഗ്യ – കുടുംബക്ഷേമം മന്ത്രി
രമേശ് പൊക്രിയാല്‍ – വിദ്യാഭ്യാസം
സദാനന്ദ ഗൌഡ – രാസ/ വളം വകുപ്പ് മന്ത്രി
തവര്‍ചന്ദ് ഗെല്ലോട്ട് – സാമൂഹിക നീതി ശാക്തീകരണം
സന്തോഷ് ഗംഗ്വാര്‍ – തൊഴില്‍ മന്ത്രി (സ്വതന്ത്ര ചുമതല)

പ്രധാനമന്ത്രി നേരിട്ട് കേന്ദ്രമന്ത്രിമാരുടെ പ്രവര്‍ത്തനം വിലയിരുത്തിയാണ് പുനസംഘടന നടത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. കോവിഡ് കാലത്തെ മന്ത്രിമാരുടെ പ്രവര്‍ത്തനം അവലോകനം ചെയത് മോശം പ്രകടനം കാഴ്ച വെച്ചവരാണ് ഇപ്പോള്‍ രാജിവെച്ചിരിക്കുന്നത്. ഇതില്‍ പ്രമുഖര്‍ ആരോഗ്യ കുടുംബക്ഷേമമന്ത്രി ഡോ,ഹര്‍ഷവര്‍ധന്‍, സദാനന്ദ ഗൗഡ എന്നിവരും ഉള്‍പെടും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!