Section

malabari-logo-mobile

ഓപ്പറേഷന്‍ ലോക്ഡൗണ്‍: 22 കിലോ കഞ്ചാവുമായി യുവാവ് പരപ്പനങ്ങാടി എക്‌സൈസിന്റെ പിടിയില്‍

HIGHLIGHTS : പരപ്പനങ്ങാടി; ഓപ്പറേഷന്‍ ലോക്കഡൗണിന്റെ ഭാഗമായി പരപ്പനങ്ങാടി എക്‌സ്സൈസ് നടത്തിയ പരിശോധനയില്‍ 22 കിലോഗ്രാം കഞ്ചാവുമായി ഗുഡല്ലൂര്‍ സ്വദേശി പിടിയില്‍. ...

പരപ്പനങ്ങാടി; ഓപ്പറേഷന്‍ ലോക്കഡൗണിന്റെ ഭാഗമായി പരപ്പനങ്ങാടി എക്‌സ്സൈസ് നടത്തിയ പരിശോധനയില്‍ 22 കിലോഗ്രാം കഞ്ചാവുമായി ഗുഡല്ലൂര്‍ സ്വദേശി പിടിയില്‍. തിങ്കളാഴ്ച്ച വൈകീട്ട് വള്ളിക്കുന്ന് അരിയല്ലൂര്‍ ബീച്ചില്‍ വച്ചാണ് ഗൂഡല്ലൂര്‍ സ്വദേശിയും ഇപ്പോള്‍ നിലമ്പൂര്‍ കരുളായില്‍ താമസക്കാരനുമായ ചോലോത്ത് ജാഫാറിനെ(39) എക്‌സൈസ് ഉദ്യോഗസ്ഥര്‍ 4 കിലോഗ്രാം കഞ്ചാവുമായിപിടികൂടിയത്.

ചോദ്യം ചെയ്യലില്‍ വള്ളിക്കുന്ന് മേഖലയില്‍ വില്‍പ്പനക്കായി കൊണ്ടുവന്ന കഞ്ചാവാണ് ഇതെന്ന് ജാഫര്‍് പറഞ്ഞു.തുടര്‍ന്ന് കഞ്ചാവ് സ്റ്റോക്ക് ചെയ്ത് വച്ചിരിക്കുന്ന നിലമ്പുര്‍ കരുളായിയിലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 18കിലോഗ്രാം കഞ്ചാവുകൂടി കണ്ടെടുത്തത്.

sameeksha-malabarinews

ഇയാള്‍ കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കാറും എക്‌സൈസ് പിടിച്ചെടുത്തിട്ടുണ്ട്

കഞ്ചാവ് മയക്കുമരുന്ന് ലോബിക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്ന് എക്‌സ്സൈസ് ഇന്‍സ്പെക്ടര്‍ സാബു ആര്‍ ചന്ദ്ര പറഞ്ഞു.കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ പരപ്പനങ്ങാടി എക്‌സ്സൈസ് റെയ്ഞ്ച് പാര്‍ട്ടി നടത്തിയ പരിശോധനയില്‍ 300
കിലോ കഞ്ചാവടക്കം മാരകമായ മയക്കുമരുകളാണ് വന്‍തോതില്‍ പിടികൂടിയത്.ലോക്ക് ഡൗണിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട ഒരു വിഭാഗം ആളുകള്‍ മയക്കുമരുന്ന് മേഖലയിലേക്ക് മാറിയതായി സംശയിക്കേണ്ടിയിരിക്കുന്നു എന്ന് കേസുകളുടെ ഈ വര്‍ദ്ധനവ് നിരീക്ഷിച്ചാല്‍ മനസ്സിലാക്കുവാന്‍ കഴിയുമെന്നും .കേസിലുള്‍പ്പെട്ട കൂടുതല്‍ കുറിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്‌റ് ഉണ്ടാകുമെന്നും എക്‌സ്സൈസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു.

റെയിഡില്‍ പ്രിവെന്റിവ് ഓഫീസര്‍ (ഗ്രേഡ്)മാരായ കെ.പ്രദീപ് കുമാര്‍,പി.മുരളീധരന്‍, വനിതാ സിവില്‍ ഓഫീസര്‍മാരായ എം.ശ്രീജ,സ്മിത കെ സിവില്‍ എക്ൈസസ് ഓഫീസര്‍മാരായ നിതിന്‍ ചോമാരി,അരുണ്‍ പാറോല്‍,ജയകൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!