പ്രേമലുവിനെ പ്രകീര്‍ത്തിച്ച് രാജമൗലി

ഗിരീഷ് എ.ഡി സംവിധാനം ചെയ്ത മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം ‘പ്രേമലു’ കണ്ടതിന് ശേഷം ചിത്രത്തിന്റെ റിവ്യൂ തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ച് എസ്എസ് രാജമൗലി.

ചിത്രത്തിന്റെ തെലുങ്ക് ഡബ്ബ് ചെയ്തതിന് മകന്‍ എസ് എസ് കാര്‍ത്തികേയയെ അഭിനന്ദിച്ചും സന്തോഷം പ്രകടിപ്പിച്ചും അദ്ദേഹം എഴുതി, ഒപ്പം സിനിമ മുഴുവനും ചിരി നിറഞ്ഞതായിരുന്നു. മീമുകളും പുതിയകാലത്തെ യുവാക്കളുടെ ഭാഷകളും പെര്‍ഫക്ടായി സിനിമയില്‍ ഉള്‍പ്പെടുത്തിയതില്‍ എഴുത്തുകാരന്‍ വിജയിച്ചു. ട്രെയിലറില്‍ തന്നെ റീനു എന്ന പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ടു. സിനിമയില്‍ സച്ചിന്‍ ലവബിള്‍(lovable) ആണ്. പക്ഷെ തനിക്കിഷ്ടപ്പെട്ടത് ആദിയെ ആണെന്നും പറയുന്നു,ശേഷം രാജമൗലിയും സിനിമയില്‍ നിന്നുള്ള ട്രെന്‍ഡിംഗ് ‘sPsI’ ലൈന്‍ കൂട്ടിച്ചേര്‍ത്തു.

മാര്‍ച്ച് 8-നാണ് പ്രേമലു തെലുങ്കില്‍ റിലീസ് ചെയ്തത്.

 

Share news
error: Content is protected !!
Scroll to Top